മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ പിന്‍വലിച്ച കോവിഡ് നിയന്ത്രണങ്ങള്‍ ഇവയാണ്
മക്ക: സൌദിയിലെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ വന്ന മാറ്റങ്ങള്‍ ഇവയാണ്.
- മക്കയിലെ ഹറം പള്ളിയില്‍ നമസ്കാരത്തിനായി ഇനി പെര്‍മിറ്റ് ആവശ്യമില്ല. ഉംറ നിര്‍വഹിക്കാന്‍ പെര്‍മിറ്റ് വേണം. തവയ്ക്കല്‍ന, ഇഅതമര്‍ന ആപ്പുകള്‍ വഴിയാണ് പെര്‍മിറ്റ് എടുക്കേണ്ടത്.
- മദീനയില്‍ നബിയോട് സലാം പറയാന്‍ പെര്‍മിറ്റ് വേണ്ട. എന്നാല്‍ റൌദ ഷരീഫില്‍ പ്രാര്‍ഥിക്കാന്‍ പെര്‍മിറ്റ് എടുക്കണം.
- ഇരു ഹറം പള്ളികളിലും സാമൂഹിക അകലം വേണ്ടതില്ല. ഇന്ന് സുബ്ഹി മുതല്‍ അകലം പാലിക്കാതെയാണ് വിശ്വാസികള്‍ നമസ്കരിക്കുന്നത്. എന്നാല്‍ മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാണ്.
- രണ്ടാമത്തെ ഉംറ നിര്‍വഹിക്കാന്‍ 10 ദിവസം കാത്തിരിക്കണം എന്ന നിബന്ധന പിന്‍വലിച്ചു. എപ്പോള്‍ വേണമെങ്കിലും ഇനി വിശ്വാസികള്‍ക്ക് ഉംറ നിര്‍വഹിക്കാനായി ബുക്ക് ചെയ്യാം.
- ഉംറ നിര്‍വഹിക്കാന്‍ 3 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നത് 2 മണിക്കൂറായി കുറച്ചു. രണ്ട് മണിക്കൂര്‍ ഇടവിട്ട് ദിവസം 12 ബാച്ചുകള്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ ഇപ്പോള്‍ സാധിക്കും.