സൌദിയിൽ കോവിഡ് മുൻകരുതലുകൾ പിൻവലിച്ചു
കോവിഡ് വ്യാപനത്തിൻ്റെ പശ്ചാതലത്തിൽ സൌദിയിൽ നടപ്പിലാക്കി വരുന്ന മുൻകരുതൽ നടപടികൾ പിൻവലക്കാൻ ആഭ്യന്തര മന്ത്രാലം തീരുമാനിച്ചു. പിൻവലിച്ച കോവിഡ് നിയന്ത്രണങ്ങൾ ഇവയാണ്.
1: മക്കയിലെ ഹറം പള്ളി, മദീനയിലെ മസ്ജിദു നബവി, മറ്റു പള്ളികൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതില്ല. അതേസമയം പള്ളികളിൽ മാസ്ക് ധരിക്കേണ്ടതാണ്.
2: അടച്ചിട്ടതും തുറന്നതുമായ എല്ലാ എല്ലാ സ്ഥലങ്ങളിലും പ്രവർത്തനങ്ങളിലും ഇവന്റുകളിലും സാമൂഹിക അകലം പാലിക്കൽ നിർബന്ധമില്ല.
3: തുറന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല, അതേസമയം അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടതാണ്.
4: രാജ്യത്തേക്ക് വരുന്നതിന് മുമ്പ് അംഗീകൃത പിസിആർ ടെസ്റ്റോ, അംഗീകൃത റാപ്പിഡ് ആന്റിജൻ ടെസ്റ്റോ നടത്തി നെഗറ്റീവ് ഫലം സമർപ്പിക്കേണ്ട ആവശ്യമില്ല.
6: രാജ്യത്തേക്ക് വരുന്നവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ, ഹോം ക്വാറന്റൈൻ എന്നിവ ആവശ്യമില്ല.
7: സൌദിയിലേക്ക് നേരിട്ട് വരാൻ വിലക്കേർപ്പെടുത്തിയിരുന്ന താഴെ പറയുന്ന രാജ്യങ്ങളിൽ നിന്നും ഇനി മുതൽ നേരിട്ട് സൌദിയിലേക്ക് വരാം.
(റിപ്പബ്ലിക് ഓഫ് സൗത്ത് ആഫ്രിക്ക, റിപ്പബ്ലിക്ക് ഓഫ് നമീബിയ, റിപ്പബ്ലിക് ഓഫ് ബോട്സ്വാന, റിപ്പബ്ലിക് ഓഫ് സിംബാബ്വെ, കിംഗ്ഡം ഓഫ് റിപ്പബ്ലിക് ഓഫ് റിപ്പബ്ലിക് ഓഫ് നമീബിയ, കിംഗ്ഡം ഓഫ് റിപ്പബ്ലിക് ഓഫ് റിപ്പബ്ലിക് ഓഫ് നമീബിയ, കിംഗ്ഡം ഓഫ് റിപ്പബ്ലിക് ഓഫ് റിപ്പബ്ലിക്, കിംഗ്ഡം ഓഫ് റിപ്പബ്ലിക് ഓഫ് റിപ്പബ്ലിക് ഓഫ് റിപ്പബ്ലിക്, കിംഗ്ഡം ഓഫ് കിംഗ്ഡം ലെസോത്തോ, ഈശ്വതിനി രാജ്യം, റിപ്പബ്ലിക് ഓഫ് മൊസാംബിക്, റിപ്പബ്ലിക് ഓഫ് മലാവി, റിപ്പബ്ലിക് ഓഫ് മൗറീഷ്യസ് റിപ്പബ്ലിക് ഓഫ് സാംബിയ, റിപ്പബ്ലിക് ഓഫ് മഡഗാസ്കർ, റിപ്പബ്ലിക് ഓഫ് അംഗോള, റിപ്പബ്ലിക് ഓഫ് സീഷെൽസ്, യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് കൊമോറോസ്, ഫെഡറൽ റിപ്പബ്ലിക് ഓഫ് നൈജീരിയ, ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്യ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ).
ബൂസ്റ്റർ ഡോസ് എടുക്കൽ, പരിപാടികളിലും ഇവന്റുകളിലും, സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് “തവക്കൽനാ” ആപ്ലിക്കേഷനിൽ ആരോഗ്യ നില പരിശോധിക്കൽ തുടങ്ങിയവ തുടരും.
ഇവന്റുകൾ, ബോർഡിംഗ്, വിമാനയാത്ര, പൊതുഗതാഗതം എന്നിവ ഉൾപ്പെടെ മുഴുവൻ നിയന്ത്രണങ്ങളും, കോവിഡ് സാഹചര്യങ്ങൾക്കനുസരിച്ച് രാജ്യത്തിലെ യോഗ്യതയുള്ള ആരോഗ്യ അധികാരികളുടെ തുടർച്ചയായ വിലയിരുത്തലിന് വിധേയമായിരിക്കും.