വടകരയിൽ എട്ട് വയസ്സുകാരൻ കടൽ ഭിത്തിക്കുള്ളിൽ കുടുങ്ങി

കോഴിക്കോട് വടകരയിൽ എട്ട് വയസ്സുകാരൻ കടൽ ഭിത്തിക്കുള്ളിൽ കുടുങ്ങി. മൂന്ന് മണിക്കൂറിലേറെയായി രക്ഷാ പ്രവർത്തനം നടന്ന് വരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും രക്ഷാ പ്രവർത്തനത്തിൽ സജീവം. കുട്ടിക്ക് കുടി വെള്ളം കൊടുത്തു. കരിങ്കൽ കൂട്ടത്തിനിടയിലേക്കാണ് കുട്ടി വീണത്. രക്ഷാ പ്രവർത്തകരുമായി കുട്ടി സംസാരിച്ചു. കല്ലുകൾക്കിടയിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്താൻ ക്രൈൻ ഉപയോഗിക്കുന്നു. മത്സ്യ തൊഴിലാളികളും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളാകുന്നു.  കൂടെയുള്ള കുട്ടികളാണ് കുട്ടി കുടുങ്ങി കിടക്കുന്നത് കണ്ടത്. കുട്ടിയുടെ കരച്ചിൽ കേട്ടാണ് കുട്ടികൾ ശ്രദ്ധിച്ചത്. വടകര എംഎൽഎ കെ.കെ രമ സ്ഥലത്തെത്തിയിട്ടുണ്ട്

Share
error: Content is protected !!