നാട്ടിലെത്തിയ പ്രവാസിയെ പത്താം നാൾ ഭാര്യ തലക്കടിച്ച് കൊന്നു.

തിരുവനന്തപുരം പാലോട് ഭാര്യ ഭർത്താവിനെ തലയ്ക്ക് അടിച്ച് കൊന്നു. ഭാര്യ സൗമ്യയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭര്‍ത്താവിലുള്ള സംശയമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാലോട് കുറുപുഴ സ്വദേശി ഷിജു (37) ആണ് കൊല്ലപ്പെട്ടത്. സിമെൻ്റ് ഇഷ്ടികയും ടൈലും കൊണ്ട് തലയ്ക്ക് അടിച്ചായിരുന്നു കൊലപാതകം. പത്ത് ദിവസം മുമ്പാണ് ഷിജു ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. ആക്രമണത്തിൽ തല ചിതറി ഗുരുതരമായ പരിക്കേറ്റ ഷിജു തൽക്ഷണം മരിക്കുകയായിരുന്നു.

വീടിനടുത്തുള്ള ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം കാണാൻ മക്കളേയും കൂട്ടി ഇരുവരും പോയിരുന്നു. വീട്ടിൽ തിരിച്ചെത്തിയ ഉടനെയാണ് കൊല നടത്തിയത്. എന്നാൽ ഇക്കാര്യം മക്കളറിഞ്ഞിരുന്നില്ല. ശേഷം മക്കളേയും കൂട്ടി വീണ്ടും ക്ഷേത്രത്തിൽ തിരിച്ചെത്തി.

ഷിജുവിന് മറ്റ് ബന്ധങ്ങളുള്ളതായി സൌമ്യയിൽ തോന്നിയ സംശയങ്ങളാണ് കൊലയിലേക്ക് നയിച്ചത്. ക്ഷേത്രത്തിൽ നിന്ന് തിരിച്ചെത്തിയ ശേഷം ദീർഘനേരം ഷിജു ഫോണിൽ സംസാരിച്ചത് സൌമ്യക്ക് സംശയം വർധിപ്പിക്കാൻ കാരണമായി. പരിശോധനക്കായി സൌമ്യ ഭർത്താവിനോട് ഫോണ്‍ കാണിക്കാന്‍ ആവശ്യപ്പെട്ടെങ്കിലിലും ഷിജു ഫോണ്‍ കൊടുക്കാൻ തയ്യാറായില്ല. ഇക്കാര്യത്തെ ചൊല്ലി ഇരുവർക്കുമിടയിൽ തർക്കം മൂത്തു. അൽപ സമയത്തിന് ശേഷം ഷിജു ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടെ  പിറകിലൂടെയെത്തിയാണ് സൌമ്യ ഷിജുവിനെ തലക്ക് അടിച്ചത്. കരിങ്കല്ലും സിമൻ്റ് ഇ്ടികയും ഉപയോഗിച്ചാണ് സൌമ്യ ആക്രമിച്ചത്.

ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അതിനാൽ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൗമ്യ പൊലീസിന് നൽകിയ മൊഴി. വീട്ടിന്റെ പിന്നിൽ ഫോൺ ചെയ്ത് കൊണ്ടിരിരുന്നതിനിടയിലാണ് പിറകിലൂടെയെത്തി ഷിജുവിന്‍റെ തലയിൽ സിമന്‍റ് ഇഷ്ടിക കൊണ്ട് അടിച്ചത്. ഷിജു മറ്റേതോ സ്ത്രീയുമായി സംസാരിച്ചുകൊണ്ടിരിയുകയാണ് എന്ന് ധരിച്ചാണ് ആക്രമണം. ഇടിയുടെ ആഘാതത്തിൽ നിലത്ത് വീണ ഷിജുവിനെ അവിടെ കണ്ട ടൈൽ കഷണം ഉപയോഗിച്ചും സൗമ്യ ആക്രമിച്ചു. ഇതിന് ശേഷം സൗമ്യ കുട്ടികളേയും കൂട്ടി ഉത്സവം കാണാൻ വീണ്ടും ക്ഷേത്രത്തിലേക്ക് പോയി.

തിരികെ എത്തിയപ്പോഴാണ് കുട്ടികൾ പിതാവ് മരിച്ച് കിടക്കുന്നത് കാണുന്നത്. തുടർന്നാണ്‌ സംഭവം പുറത്ത് അറിയുന്നത്. മകളോട് മോശമായി പെരുമാറിയപ്പോൾ കൊലപ്പെടുത്തി എന്ന രീതിയിലും സൗമ്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ടെങ്കിലും ഇത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.

സംഭവത്തിൽ തിരുവനന്തപുരം റൂറല്‍ എസ്.പി ദിവ്യാ ഗോപിനാഥിന്റെ നേതൃത്വത്തിൽ അന്വോഷണം പുരോഗമിച്ച് വരികയാണ്.

Share
error: Content is protected !!