തനിയെ മുന്നോട്ടു നീങ്ങിയ സ്‌കൂള്‍ ബസിലെ വിദ്യാര്‍ഥികളെ അപകടത്തില്‍ നിന്നു രക്ഷിച്ച്‌ അഞ്ചാം ക്ലാസുകാരന്‍

കൊച്ചി: ഡ്രൈവർ ഇല്ലാതെ തനിയെ മുന്നോട്ടു നീങ്ങിയപ്പോൾ സ്‌കൂള്‍ ബസിലെ വിദ്യാര്‍ഥികളെ അപകടത്തില്‍ നിന്നു രക്ഷിച്ചത് അഞ്ചാം ക്ലാസ് വിദ്യാർഥിയായ ആദിത്യന്‍ രാജേഷ്. ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദിത്യന്‍ രാജേഷ്. ഡ്രൈവര്‍ ഇല്ലാതെ ബസ് തനിയെ മുന്നോട്ടു നീങ്ങിയപ്പോള്‍ ആദിത്യന്‍ ഡ്രൈവറുടെ സീറ്റില്‍ ചാടിക്കയറി ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു.

വൈകിട്ട് ക്ലാസ് കഴിഞ്ഞ് വീട്ടില്‍ പോകുന്നതിനായി വിദ്യാര്‍ഥികള്‍ ബസില്‍ കയറി ഇരിക്കുകയായിരുന്നു. ഈ സമയം ഡ്രൈവര്‍ ബസിലുണ്ടായിരുന്നില്ല. ഇതിനിടെ ബസിന്റെ ഗിയര്‍ തനിയെ തെന്നി മാറി ബസ് പതുക്കെ മുന്നോട്ടു നീങ്ങി തുടങ്ങി. മറ്റു കുട്ടികള്‍ പരിഭ്രാന്തരായി അലറി കരയുന്നതിനിടയില്‍ ബസിലുണ്ടായിരുന്ന ആദിത്യന്‍ ഡ്രൈവറുടെ സീറ്റിലേക്ക് ഓടിക്കയറി ബ്രേക്ക് ചവിട്ടി വാഹനം നിര്‍ത്തുകയായിരുന്നു. ഈ സമയം ബസില്‍ ഇരുപതോഴം വിദ്യാര്‍ഥികളാണുണ്ടായിരുന്നത്. സ്‌കൂളിന്റെ മുന്നിലുള്ള റോഡിലാണു സംഭവം. ശ്രീഭൂതപുരം വാരിശേരി രാജേഷ്-മീര ദമ്പദികളുടെ രണ്ടാമത്തെ മകനാണ് ആദിത്യന്‍.

Share
error: Content is protected !!