സ്ഥിരം വാഹനാപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങള്‍ മുൻകൂട്ടി അറിയാൻ മൊബൈൽ ആപ്പ് വരുന്നു

തിരുവനന്തപുരം: സ്ഥിരമായി വാഹനാപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്ന സുരക്ഷാ മൊബൈല്‍ ആപ് മോട്ടര്‍ വാഹന വകുപ്പ് ഈ മാസം പുറത്തിറക്കും. ഡ്രൈവര്‍ക്കു ബ്ലാക്ക് സ്പോട്ടിനു മുന്‍പ് ആയി തന്നെ ജാഗ്രത മുന്നറിയിപ്പ് നൽകുകയാണ് ആപ്പിലൂടെ ലക്ഷ്യം വെക്കുന്നത്.

സംസ്ഥാനത്ത് ആകെ 248 ബ്ലാക്ക് സ്പോട്ടുകള്‍ ഉണ്ടന്നാണ് പൊതുമരാമത്ത് വകുപ്പിൻ്റെ കണക്ക്. മോട്ടര്‍ വാഹന വകുപ്പ്, പൊലീസ് എന്നിവയുടെ കണക്കുകള്‍പ്രകാരം.അപകടങ്ങളില്‍ 52 ശതമാനവും ദേശീയ പാതകളിലും എംസി റോഡിലുമാണ്. ഇവിടങ്ങളിലെ ബ്ലാക്ക് സ്പോട്ടുകള്‍ ആദ്യം ആപ്പില്‍ കൊണ്ടുവരും. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിൽ ഇതിന് മുന്നോടിയായി പതിവ് അപകട സ്ഥലങ്ങള്‍ ജിപിഎസ് ഉപയോഗിച്ച്‌ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക് സ്പോട്ടുകളുടെ പരിസരങ്ങളില്‍ മോട്ടര്‍ വാഹന ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഉണ്ടായിരിക്കണമെന്നാണു നിര്‍ദേശം.

Share
error: Content is protected !!