മലയാളി പ്രവാസി സൌദിയിൽ മരിച്ചു
ജിദ്ദ: മലപ്പുറം കോട്ടക്കൽ ഇരിമ്പിളിയം – മേച്ചിരിപ്പറമ്പ് സ്വദേശി കരുവാരകുന്നിൽ ഉണ്ണീൻകുട്ടി മകൻ അഷ്റഫലി (42) ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ജോലി സ്ഥലമായ ത്വാഇഫിൽ നിന്ന് ഗോതമ്പ് കയറ്റുവാനായി ജിദ്ദയിൽ ട്രൈലർ ഓടിച്ച് എത്തിയതായിരുന്നു. ജിദ്ദയിലെ സനാബീൽ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി കെ.എം.സി.സി വെൽഫയർ വിഭാഗം അറിയിച്ചു.