ലൈസന്‍സോ രജിസ്ട്രേഷനോ വേണ്ട, ഹീറോയുടെ പുതിയ സ്കൂട്ടർ അടുത്ത മാസം പുറത്തിറങ്ങും

ഹുദ ഹബീബ്

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്‌ട്രിക്ക് സ്കൂട്ടര്‍ നിര്‍മാതാക്കളായ ഹീറോ ഇലക്‌ട്രിക്കിന്റെ പുതിയ സ്കൂട്ടർ അടുത്ത മാസം വിപണിയിലെത്തും. ഹീറോ എഡ്ഡി എന്ന് പേരിട്ടിരിക്കുന്ന സ്കൂട്ടർ ഷോറൂമുകൾ വഴി അടുത്ത മാസം മുതൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. മഞ്ഞ, ഇളം നീല എന്നീ നിറങ്ങളാണ് എഡ്ഡിക്ക് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. 72,000 രൂപ എക്സ് ഷോറൂം വില നല്‍കിയാല്‍ ഉപഭോക്താക്കൾക്ക് പുറത്തിറക്കാന്‍ സാധിക്കും.

ഡ്രൈവിംഗ് ലൈസൻസോ,  രജിസ്ട്രേഷനോ ഇതിന് ആവശ്യമില്ലെന്നതാണ് പ്രധാന പ്രത്യേകത. ചെറിയ യാത്രകൾക്ക് വേണ്ടി ഡിസൈൻ ചെയ്തതാണ് എഡ്ഡി. ദീർഘദൂര യാത്രക്കാരെ ഉദ്ദേശിച്ചുള്ള വാഹനമല്ലിത്. സ്കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്രറില്‍ താഴെ മാത്രമായിരിക്കും.  ഇത് കൊണ്ടാണ് ഈ സ്കൂട്ടറിന് രജിസ്ട്രേഷനോ ലൈസൻസോ ആവശ്യമില്ലാത്തത്.

ഫൈന്‍ഡ് മൈ ബൈക്ക്, ഇ-ലോക്ക്, പ്രത്യേക ഹെഡ്‌ലാംപുകള്‍, റിവേഴ്സ് മോഡ് എന്നിവയൊക്കെ ഈ ചെറിയ സ്കൂട്ടറിനു ഘടിപ്പിച്ചിട്ടുണ്ട്.ഇതിനുപുറമേ സാധനങ്ങള്‍ വയ്ക്കുന്നതിന് വേണ്ടിയുള്ള ഉയര്‍ന്ന ബൂട്ട് സ്പേസും ഹീറോ എഡ്ഡിയുടെ പ്രത്യേകതയാണ്.

 

 

Share
error: Content is protected !!