റമദാനിനെ സ്വീകരിക്കുന്നതിനായി മക്കയിൽ ഒരുക്കങ്ങളാരംഭിച്ചു

ഹുദ ഹബീബ്

ജിദ്ദ : വിശുദ്ധ റമദാനിൽ കൂടുതൽ വിശ്വാസികൾ എത്തുന്നത് പരിഗണിച്ച് ഹറമിൽ പ്രത്യേക ഒരുക്കങ്ങളാരംഭിച്ചു. ഹറം ശേഷിയുടെ പരമാവധി സ്ഥലങ്ങളും ഉപയോഗപ്പെടുത്തുവാനാണ് ഇരു ഹറം കാര്യാലയത്തിൻ്റെ തീരുമാനം. ഇരുഹറം കാര്യാലയം മേധാവി ശൈഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് ഒരുക്കങ്ങൾ വിലയിരുത്തി വരികയാണ്.

തിരക്ക് കുറക്കുന്നതിനും, നമസ്കാരത്തിനും മറ്റു ആരാധനകൾക്കും പ്രത്യേക സ്ഥലങ്ങളൊരുക്കുന്നതും സജീവമായി ഹറം പള്ളിയിൽ നടന്ന് വരുന്നു. കഅബയെ ത്വവാഫ് ചെയ്യുന്നതിനുള്ള മതാഫിലെ സൌകര്യങ്ങൾ വർധിപ്പിക്കുവാനും, ഉംറ തീർത്ഥാടകർക്ക് സൌകര്യങ്ങൾ വർധിപ്പിക്കുവാനും ഹറം കാര്യാലയം നിർദ്ദേശം നൽകി. ചെറിയ കുട്ടികൾക്ക് കൂടി ഹറമുകളിലേക്ക് പ്രവേശനം അനുവദിച്ചതോടെ മുൻ വർഷങ്ങളെ അപേക്ഷിച്ച് തിരിക്ക് വർധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

വിശ്വാസികൾക്ക് ഹറമുകളിലേക്ക് വരുന്നതിനും പോകുന്നതിനുമുള്ള പാതകൾ പ്രത്യേകം ക്രമീകരിക്കുന്നുണ്ട്. പുതിയ വികസന മേഖലയും ഇത്തവണ പരമാവധി ഉപയോഗപ്പെടുത്തും. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഇഅ്തികാഫിന് ഹറം പള്ളിയിൽ അനുമതി നൽകിയിരുന്നില്ല. ഇത്തവണ ഇഅ്തികാഫിന് അനുമതി നൽകുമോ എന്ന് ഉറ്റുനോക്കുകയാണ് വിശ്വാസികൾ.

മക്ക ഹറമിലെ പ്രധാന കാവടങ്ങളിൽ ക്യൂ ആർ കോഡ് പതിച്ചിട്ടുണ്ട്. ഹറമിൽ എത്തുന്നവർക്ക് പ്രധാന വാതിലുകൾ ഏതൊക്കെ എന്ന് പരിചയപെടുത്തുകയും അവയിലൂടെ തന്നെ സേവനങ്ങൾ നൽകുകയുമാണ് ബർകോഡിലെ ലക്ഷ്യം എന്ന് ഹറം സെവേനകാര്യ അണ്ടർ സെക്രട്ടറി മുഹമ്മദ്‌ അൽജാബിരി പറഞ്ഞു. കിങ് അബ്ദുൽ അസീസ് ഗേറ്റിനടുത്തു സ്ഥാപിച്ച നെയിംബോർഡിൽ ആണ് ആദ്യ ക്യൂ. ആർ. കോഡ് സ്ഥാപിച്ചിരിക്കുന്നത്. ക്യൂ. ആർ കോഡ് പതിച്ച വാതിലിനെയും അതിന്റെ പേര് കാരണത്തെയും കുറിച്ചുള്ള വിവരങ്ങൾ ബർകോഡിൽ കാണാൻ സാധിക്കും.

ബോർഡിൽ സന്ദർശകർക്ക് പള്ളിയുടെ പ്രധാന കാവടങ്ങളുടെ പ്രതേകതകളും അവയുടെ പേരുകളും സ്കാൻ ചെയ്തു കാണാനും മനസ്സിലാക്കുവാനും ക്യൂ ആർ കോഡ് പതിച്ചു.

ഹറമിൽ എത്തുന്നവർക്ക് പ്രധാന വാതിലുകൾ ഏതൊക്കെ എന്ന് പരിചയപെടുത്തുകയും അവയിലൂടെ തന്നെ സേവനങ്ങൾ നൽകുകയുമാണ് ബർകോഡിലെ ലക്ഷ്യം എന്ന് ഹറം സെവേനകാര്യ അണ്ടർ സെക്രട്ടറി മുഹമ്മദ്‌ അൽജാബിരി പറഞ്ഞു. കിങ് അബ്ദുൽ അസീസ് ഗേറ്റിനടുത്തു സ്ഥാപിച്ച നെയിംബോർഡിൽ ആണ് ആദ്യ ക്യൂ. ആർ. കോഡ് സ്ഥാപിച്ചിരിക്കുന്നത്. ക്യൂ. ആർ കോഡ് പതിച്ച വാതിലിനെയും അതിന്റെ പേര് കാരണത്തെയും കുറിച്ചുള്ള വിവരങ്ങൾ ബർകോഡിൽ കാണാൻ സാധിക്കും.

കോഡ് സ്കാൻ ചെയ്താൽ രാജ്യസ്ഥാപകനായ അബ്ദുൽ അസീസ് രാജാവ് ഇരു ഹറമുകൾക്ക് നൽകിയ സേവനങ്ങളും സ്ഥലപരമായ മാർഗ നിർദേശങ്ങളും മനസ്സിലാക്കാവുന്നതാണ്.

സ്മാർട്ട്‌ സാങ്കേതികവിദ്യ ഉപയോഗിച്ച് ഹറമിലത്തുന്ന തീർത്ഥടകർക്കും സന്ദർശകർക്കും നൽകുന്ന സേവനങ്ങൾ കൂടുതൽ മികച്ചതാക്കണമെന്ന ഇരുഹറം കാര്യാലയ മേധവിയുടെ നിർദേശങ്ങൾക്കനുസൃതമായാണ് പുതിയ സംവിധാനം ഒരുക്കിയതെന്ന് അണ്ടർ സെക്രട്ടറി വ്യക്തമാക്കി.

Share
error: Content is protected !!