സന്ദർശന വിസക്ക് ഉടൻ അനുമതി നൽകും. പ്രവാസികൾക്ക് ആശ്വാസം
ഹുദ ഹബീബ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ സന്ദര്‍ശക വിസ വൈകാതെ പ്രബലത്തിൽ വരുമെന്ന് സൂചന. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് ആദ്യ ആഴ്ചയിലോ രണ്ടാം ആഴ്ചയിലോ സന്ദർശന വിസകൾ അനുവദിച്ചു തുടങ്ങുമെന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇത് വരെ ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.
നിലവിൽ കമേഴ്സ്യല്‍, ഫാമിലി സന്ദര്‍ശക വിസകള്‍ മന്ത്രിസഭയുടെയും കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെയും പ്രത്യേകാനുമതിയോടെ മാത്രമാണ് അനുവദിക്കുന്നത്. ആരോഗ്യ മേഖലയിലെയും തൊഴില്‍മേഖലക്ക് ആവശ്യമായ ചില പ്രഫഷനലുകളിലെ ഉപദേശകർക്കുംമുള്ള വളരെ കുറച്ച് വിസ മാത്രമേ ഇത്തരത്തില്‍ അനുവദിച്ചിട്ടുള്ളൂ. ഇപ്പോള്‍ രാജ്യത്ത് കോവിഡ് സാഹചര്യം വളറെയേറെ മെച്ചപ്പെട്ടിട്ടു. ഇതോടെ നിയന്ത്രണങ്ങള്‍ മിക്കതും പിൻവലിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സന്ദർശന വിസകൾ അനുവദിക്കാൻ നീക്കമാരംഭിച്ചത്.
പുതിയ തീരുമാനം പ്രവാസികൾക്ക് വലിയ ആശ്വാസമാകും. ദീര്‍ഘനാളായി അവധിയെടുത്ത് നാട്ടില്പോകാന് കഴിയാത്ത പ്രവാസികള്‍ സന്ദര്‍ശക വിസയില്‍ കുടുംബത്തെ കൊണ്ടുവരാന്‍ അവസരം കാത്തിരിക്കുകയാണ്. കോവിഡ് വാക്സിനേഷൻ പദ്ധതി ഗണ്യമായ പുരോഗതിയാണ് രേഖപ്പെടുത്തിയത്. ഇത് മൂലം പുതിയ കേസുകളും മരണനിരക്കും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും ടി.പി.ആര് നിരക്കും കുറഞ്ഞുവരുന്നത് ആശ്വാസമാണ്. ഇക്കാരണങ്ങൾക്കൊണ്ടൊക്കെ തന്നെ കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് അതിവേഗം മടങ്ങി വരികയാണ്.