ലോകത്തിലെ ഏറ്റവും വലിയ സംഭവം രണ്ട് ദിവസത്തിന് ശേഷം നടക്കുമെന്ന് ആരോഗ്യ മന്ത്രാലയം

റിയാദ്: അടുത്ത രണ്ട് ദിവസത്തിന് ശേഷം ഒരു പ്രധാന സംഭവം നടക്കുമെന്ന് സൌദി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. നമ്മുടെ ഭാവി ഇപ്പോൾ എന്ന തലക്കെട്ടിൽ ട്വിറ്ററിലൂടെയാണ് രണ്ട് ദിവസത്തിനകം സംഭവിക്കാൻ പോകുന്ന ആ പ്രധാന സംഭവത്തെ കുറിച്ച് അറിയിപ്പ് നൽകിയത്. ലോകത്തിൽ ഇത്തരത്തിലുള്ള ഏറ്റവും വലിയ സംഭവമാണിതെന്നും ആരോഗ്യ മന്ത്രാലയം സൂചന നൽകി. മറ്റു വിശദാംശങ്ങളൊന്നും മന്ത്രാലയം ഇപ്പോൾ പുറത്ത് വിട്ടിട്ടില്ല. ഏറെ ആകാംക്ഷയോടെ എന്താണ് രണ്ട് ദിവസത്തിനകം സംഭവിക്കാനിരിക്കുന്നത് എന്ന്  കാത്തിരിക്കുകയാണ് സ്വദേശികളും വിദേശികളും.

Share