ഇന്ത്യയിൽ നിന്ന് വരുന്ന യാത്രക്കാർക്കും ഇനി മുതൽ റാപിഡ് ടെസ്റ്റ് വേണ്ട
ദുബൈ, അബൂദബി എന്നിവക്ക് പിറകെ ഷാർജയും വിമാനയാത്രാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി. ഇന്ത്യയിൽ നിന്ന് ഷാര്‍ജയിലേക്കുള്ള യാത്രക്കാര്‍ക്ക് റാപിഡ് പി സി ആര്‍ പരിശോധന ഒഴിവാക്കിയതായി എയര്‍ അറേബ്യ അറിയിച്ചു. പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന പ്രഖ്യാപനമാണിത്. യാത്ര പുറപ്പെടുന്ന വിമാനതാവളങ്ങളിൽ നിന്ന് ആറു മണിക്കൂര്‍ മുന്‍പുള്ള റാപിഡ് പി സി ആര്‍ പരിശോധന യാത്രക്കാര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇന്ന് രാവിലെ എട്ടു മുതലാണ് പുതിയ മാറ്റം നിലവില്‍ വന്നത്. അതേ സമയം എന്നാൽ 48മണിക്കൂറിനിടയിലെ ആര്‍ ടി പി സി ആര്‍ പരിശോധന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനകളില്‍ മാറ്റമില്ല.
ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാര്‍ക്കാണ് അതാത് രാജ്യങ്ങളിലെ വിമാനത്താവളത്തില്‍ നിന്നുള്ള റാപിഡ് പി സി ആര്‍ പരിശോധന അധികൃതര്‍ ഒഴിവാക്കിയത്. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക,കെനിയ, നേപ്പാള്‍, ഈജിപ്ത്, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് റാപിഡ് പിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയത്. ഇനി മുതൽ ഇവർ വിമാനതവാളങ്ങളിൽ നേരത്തെയെത്തി പരിശോധനക്കായി കാത്തിരേക്കണ്ടതില്ല. 48മണിക്കൂറിനുള്ളിലെടുക്കുന്ന ആര്‍ ടി പി സി ആര്‍ പരിശോധന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രം കൈവശം കരുതിയാൽ മതി
അബൂദബി, റാസല്‍ഖൈമ വിമാനത്താവളങ്ങള്‍ ഇതുവരെയും ഇളവുകൾ നൽകാത്തത്തിനെ തുടർന്ന് ഇവിടേക്ക് വരുന്നവർക്ക് റാപിഡ് പരിശോധന നിർബന്ധമാണ്.