ജിസാന്‍ വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം. 16 പേര്‍ക്ക് പരിക്ക്
ജിസാന്‍: ജിസാനിലെ കിങ് അബ്ദുല്ല വിമാനത്താവളത്തിന് നേരെ യമനിലെ ഹൂതികള്‍ തൊടുത്തുവിട്ട ഡ്രോണ്‍ തകര്‍ത്തതായി സൌദി സഖ്യസേന അറിയിച്ചു. ഡ്രോണിന്‍റെ അവശിഷ്ടങ്ങള്‍ പതിച്ച് വിവിധ രാജ്യക്കാരായ 16 പേര്‍ക്ക് പരിക്കേറ്റു. 16 പേരും സാധാരണക്കാരാണ്. പരിക്കേറ്റ 3 പേരുടെ നില ഗുരുതരമാണ്. വിമാനത്താവളത്തിലെ ചില ഭാഗങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായി. യമനിലെ സന വിമാനത്താവളത്തില്‍ നിന്നാണ് ഡ്രോണ്‍ വന്നതെന്ന് സഖ്യസേന അറിയിച്ചു.
ജിസാനിലെ മബൂജ് ഗ്രാമത്തിന് നേരെയും ഹൂതികള്‍ ഇന്ന് ഡ്രോണ്‍ ആക്രമണം നടത്തി. ആളപായമോ നാശ നഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. സനാ വിമാനത്താവളത്തില്‍ നിന്നു തന്നെയാണ് ഈ ആക്രമണവും ഉണ്ടായത്.
സാധാരണക്കാരെ ലക്ഷ്യം വെച്ചാണ് ഇറാന്‍റെ പിന്തുണയോടെ ഹൂതികള്‍ ആക്രമണം നടത്തുന്നതെന്നും ഇത് ലോക സമാധാനത്തിന് തന്നെ ഭീഷണിയാണെന്നും സഖ്യസേന പ്രതികരിച്ചു. തുടര്‍ച്ചയായ ഹൂതി ആക്രമണങ്ങളെ പല വിദേശ രാജ്യങ്ങളും അപലപിച്ചു.