ഷോര്‍ട്ട്സ് ധരിക്കുന്നത് സൌദിയില്‍ കുറ്റകരമല്ല

റിയാദ്: പുരുഷന്മാര്‍ ഷോര്‍ട്ട്സ് ധരിക്കുന്നത് സൌദിയില്‍ കുറ്റകരമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പള്ളികളിലും സര്‍ക്കാര്‍ ഓഫീസുകളിലും മാത്രമാണു ഷോര്‍ട്ട്സിന് വിലക്ക് ഏര്‍പ്പെടുത്തിയത്. പൊതുസ്ഥലങ്ങളിലെ പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്താണ് പള്ളികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഷോര്‍ട്ട്സിന് വിലക്ക് ഏര്‍പ്പെടുത്തിയത്.  250 മുതല്‍ 500 വരെ റിയാല്‍ പിഴ ലഭിക്കുന്ന കുറ്റമാണ് ഇത്.

 

50 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെ ശിക്ഷ ലഭിക്കാവുന്ന 20 നിയമലംഘനങ്ങള്‍ ആണ് പെരുമാറ്റ ചട്ട നിയമത്തില്‍ ഉള്ളത്. മറ്റുള്ളവരോട് മാന്യമല്ലാതെ പെരുമാറുന്നതും, എഴുതുന്നതും, വരയ്ക്കുന്നതും, മാന്യമല്ലാതെ വസ്ത്രം ധരിക്കുന്നതുമെല്ലാം നിയമലംഘനങ്ങള്‍ ആണ്.

Share
error: Content is protected !!