ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരിൽ വ്യാപകമായി കേസെടുത്തു. 58 വിദ്യാർത്ഥികളെ പുറത്താക്കി
കർണാടക : ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് 58 സ്കൂൾ വിദ്യാർത്ഥികളെ പുറത്താക്കി. കർണാടകയിലെ ശിവമോഗ പബ്ലിക് സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ചയാണ് വിദ്യാർത്ഥികൾ ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ചത്. ഇതിനെ തുടർന്നായിരുന്നു നടപടി.
ക്ലാസ് മുറികളിൽ ഹിജാബ് അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. ഹിജാബ് ഞങ്ങളുടെ അവകാശമാണെന്നും അത് ഉപേക്ഷിക്കാനാകില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. എന്നാൽ സസ്പെൻഷൻ പിൻവലിക്കുന്നത് വരെ വിദ്യാർഥികളെ ക്യാമ്പസിനകത്ത് പ്രവേശിപ്പിക്കില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ നിലപാട്.
നിരോധനാജ്ഞ ലംഘിച്ച മറ്റ് പ്രതിഷേധനക്കാർക്കെതിരെയും സിആർപിസി സെക്ഷൻ 144 പ്രകാരം കേസെടുത്തിട്ടുണ്ട്. ജില്ലാ അതോറിറ്റി പുറപ്പെടുവിച്ച നിരോധന ഉത്തരവുകള്‍ പാലിക്കാത്തതിനെ വ്യാഴാഴ്ച ശിവമോഗ ജില്ലാ അതോറിറ്റിയും കേസെടുത്തു. കൂടാതെ തുംകൂരിലെ ഗേള്‍സ് എംപ്രസ് ഗവ. പിയു കോളേജിന് പുറത്ത് പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെയും സെക്ഷന്‍ 143,145,188,149 ഐ.പി.സി വകുപ്പുകൾ ചുമത്തി കേസെടുത്തു.