ബഹളത്തിനിടെ നയപ്രഖ്യാപന പ്രസംഗം അവസാനിച്ചു, സർക്കാരിൻ്റെ നേട്ടങ്ങൾ നിരത്തി ഗവർണർ
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികാലത്തെ അതിജീവനത്തിലും സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ എടുത്ത് പറഞ്ഞുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. രാവിലെ 8.50 ഓടെ നിയമസഭായിൽ എത്തിയ ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും ചേര്‍ന്ന് സ്വീകരിച്ചു. എന്നാൽ ഗോ ബാക്ക് വിളികളോടെയാണ് പ്രതിപക്ഷം ഗവര്‍ണറെ എതിരേറ്റത്. പ്രതിപക്ഷത്തിനെതിരെ ക്ഷുഭിതനായ ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിനെയും വിമർശിച്ചു.
കോവിഡിനെ വിജയകരമായി പ്രതിരോധിച്ചതും രോഗവ്യാപന കാലത്ത് സര്‍ക്കാര്‍ ജനങ്ങൾക്കൊപ്പം നിന്നതും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കിയതും ഗവർണർ എടുത്ത് പറഞ്ഞു. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടി ആക്കി നിലനിര്‍ത്തണമെന്നും പുതിയ ഡാം അനിവാര്യമാണെന്നും, ജന സുരക്ഷയ്ക്കാണ് പ്രധാന്യം നൽകേണ്ടതെന്നും അദ്ദേഹം വ്യക്യതമാക്കി. കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമുള്ള കെടുതികള്‍ നേരിടാൻ സര്‍ക്കാര്‍ നടപടിയെടുത്തു. സുസ്ഥിര വികസന സൂചികകളില്‍ സംസ്ഥാനം ഏറെ മുന്നിലാണെന്നും, രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. നീതീ ആയോഗിന്റെ വികസന സൂചികകളില്‍ കേരള ആരോഗ്യ മേഖല ഒന്നാം സ്ഥാനത്താണെന്നും. നീതി ആയോഗിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയെന്നും ഗവർണർ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പരമാർശങ്ങൾ:
എല്ലാവര്‍ക്കും വീടും ഭൂമിയും എന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിക്കും.
കേന്ദ്ര പൂളില്‍ നിന്നും നികുതി കുറയുന്നതിനെ കുറിച്ച് നയപ്രഖ്യാപനത്തിൽ പരാമര്‍ശമുണ്ടായി.
ധനക്കമ്മി കുറക്കുന്നതിനുള്ള ഗ്രാന്‍ഡില്‍ കേന്ദ്രം കുറവു വരുത്തി.
സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതി കൃഷി ഭവനുകള്‍ക്ക് പുതുമുഖം നല്‍കി.
പാലുല്‍പ്പാദനത്തില്‍ അടുത്ത വര്‍ഷത്തോടെ സ്വയം പര്യാപ്തതയാണ് ലക്ഷ്യം.
വ്യവസായികളുടെ പ്രശ്നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണും.
കൊച്ചി പാലക്കാട് വ്യവസായ ഇടനാഴി വികസിപ്പിക്കും.
വ്യവസായികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.
നിയമ ബോധവത്കരണ പരിപാടികള്‍ എല്ലാവര്‍ക്കുമായി നടപ്പാക്കും.
അസംഘടിത തൊഴിലാളികളുടെ ഡാറ്റ തയ്യാറാക്കും.
ഡിജിറ്റല്‍ റീ സര്‍വെ 4 വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.
നിര്‍മിത നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ടെക്നോളജി വികസിപ്പിക്കും.
വഴിയോര കച്ചവടക്കാര്‍ക്ക് പുനരധിവാസ പദ്ധതി നടപ്പാക്കും.
അമ്പല മുകളില്‍ പെട്രോ കെമിക്കല്‍ പദ്ധതിക്കായി 481 ഏക്കര്‍ നല്‍കും.
തുടങ്ങിയവായാണ് സംസ്ഥാനത്തെ ഈ വർഷത്തെ ബജ്റ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പരാമർശങ്ങൾ.
സ്പീക്കറുടെ അനുമതിയോടെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനത്തിന്റെ അവസാന ഭാഗം വായിച്ചത്. ഒരു മണിക്കൂറും ആറ് മിനിട്ടും പ്രസംഗം നീണ്ടു നിന്നു.