ക്വാറന്‍റൈന്‍ പാക്കേജുമായി ബന്ധപ്പെട്ട പരാതികള്‍ അവസാനിക്കുന്നില്ല. സൌദി യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
റിയാദ്: ഇന്ത്യയില്‍ നിന്നും സൌദിയിലേക്ക് വരുന്നവരുടെ ക്വാറന്‍റൈന്‍ പാക്കേജുമായി ബന്ധപ്പെട്ട പരാതികള്‍ സമീപ ദിവസങ്ങളിലും ഉയര്‍ന്നു. ജിദ്ദയിലെ ക്വാറന്‍റൈന്‍ പാക്കേജുമായി ബന്ധപ്പെട്ട പരാതികള്‍ കുറഞ്ഞെങ്കിലും റിയാദിലെ സര്‍വീസുമായി ബന്ധപ്പെട്ടാണ് പരാതികളില്‍ കൂടുതലും.
പാക്കേജ് പ്രകാരമുള്ള സ്റ്റാര്‍ ഹോട്ടലിലെ താമസത്തിന് പകരം ഫര്‍ണിഷ്ഡ് അപ്പാര്‍ട്മെന്‍റില്‍ താമസം, അപരിചതരായ ഒന്നില്‍ കൂടുതല്‍ പേരെ ഒരു മുറിയില്‍ താമസിപ്പിക്കല്‍, നിലവാരം കുറഞ്ഞ ഭക്ഷണം, കൃത്യസമയത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്നതിലെ പരാജയം, പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളുകള്‍ ലാബുകള്‍ക്ക് പണം നല്‍കാത്തതിനാല്‍ പരിശോധിക്കാതിരിക്കല്‍, ഇതുമൂലം തവക്കല്‍ന ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് മാറാതിരിക്കല്‍ തുടങ്ങിയവയാണ് ക്വാറന്‍റൈന്‍ പാക്കേജുമായി ബന്ധപ്പെട്ട പരാതികള്‍. ക്വാറന്‍റൈന്‍ പാക്കേജുമായി ബന്ധപ്പെട്ട സേവനങ്ങള്‍ യാത്രക്കാര്‍ നേരത്തെ ഉറപ്പ് വരുത്തണം.
പാക്കേജ് പ്രകാരമുള്ള സേവനം ലഭിച്ചില്ലെങ്കില്‍ പാക്കേജ് നിരക്ക് റീഫണ്ട് ചെയ്യുമെന്ന് ഉറപ്പ് വരുത്തുകയും, സൌദിയില്‍ പാക്കേജ് നല്‍കുന്നവരുടെ പെരുവിവരങ്ങളും ബന്ധപ്പെടാനുള്ള നമ്പറുകളും ശേഖരിക്കുകയും വേണം.