സൌദിയില്‍ പ്രവൃത്തിദിവസം ആഴ്ചയില്‍ 4 ആക്കുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് തൊഴില്‍ മന്ത്രാലയം
റിയാദ്: സൌദിയില്‍ പ്രവൃത്തി ദിവസം ആഴ്ചയില്‍ 4 ആയി കുറയ്ക്കുമെന്ന രീതിയില്‍ നടക്കുന്ന പ്രചാരണം മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നിഷേധിച്ചു. ഇതുസംബന്ധമായി പഠനം നടത്തുമെന്ന് മാത്രമാണു വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതെന്ന് മന്ത്രാലയം വിശദീകരിച്ചു.
ഓരോ ഘട്ടത്തിലും തൊഴില്‍ പോളിസിയില്‍ ആവശ്യമായ ഭേദഗതി വരുത്തുന്നതിനെ കുറിച്ച് പഠനം നടക്കാറുണ്ട്. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ആഭ്യന്തര-വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതികള്‍ ആവിഷ്കരിക്കുന്നതും നടപ്പിലാക്കുന്നതും. പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് പൊതുജനാഭിപ്രായം സ്വരൂപിക്കാറുണ്ടെന്നും മന്ത്രാലയം വക്താവ് സആദ് അല്‍ ഹമ്മാദ് വിശദീകരിച്ചു.