ബീച്ചിൽ നിന്നും ഉപ്പിലിട്ടത് വാങ്ങികഴിച്ചു. രണ്ട് കുട്ടികളുടെ വായ ആസിഡേറ്റ് പൊള്ളി

കോഴിക്കോട്: മദ്രസയിൽ നിന്നും പഠനയാത്രയ്ക്ക് കോഴിക്കോടെത്തിയ രണ്ടു കുട്ടികള്‍ അബദ്ധത്തിൽ ആസിഡ് കുടിച്ച് പരുക്കേറ്റു. കാസര്‍ക്കോട് തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കുശേഷം കാസര്‍ക്കോട്ടേക്ക് കൊണ്ടുപോയി.

വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടതു വില്‍ക്കുന്ന പെട്ടിക്കടയില്‍ ഉപ്പിലിട്ടതു കഴിച്ചിരുന്നു. എരിവു തോന്നിയപ്പോള്‍ അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി ഒരു കുട്ടിയെടുത്ത് കുടിച്ചു. കുടിച്ച കുട്ടിയുടെ വായ പൊള്ളുകയും ശർദ്ദിക്കുകയും ചെയ്തു. ഈ കുട്ടിയുടെ ശർദ്ദിൽ ദേഹത്ത് വീണത് മൂലം മറ്റൊരു കുട്ടിക്കും പൊള്ളലേറ്റു.

ഉപ്പിലിട്ടത് വേഗത്തിൽ പാകമാകാന്‍ ആഡിഡ് ഉപയോഗിക്കുന്നു എന്ന പരാതി നേരത്തെ തന്നെ നഗരത്തില്‍ വ്യാപകമാണ്. നേരത്തേ നഗരസഭ ആരോഗ്യ വിഭാഗം ഇതിനെതിരെ ജാഗ്രത പുലര്‍ത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും ഇത്തരം നിരോധിത വസ്തുക്കള്‍ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്നത് വര്‍ധിച്ചിരിക്കുകയാണ്.

Share
error: Content is protected !!