ബിനാമി സ്ഥാപനങ്ങളുടെ പദവി ശരിയാക്കാനുള്ള സമയപരിധി നാളെ അവസാനിക്കും
റിയാദ്: സൌദിയിലെ ബിനാമി സ്ഥാപനങ്ങള്‍ യഥാര്‍ത്ഥ ഉടമസ്ഥരുടെ പേരിലേക്ക് ഇളവുകളോടെ മാറ്റാന്‍ അനുവദിച്ച സമയപരിധി നാളെ (2022 ഫെബ്രുവരി 16) അവസാനിക്കും. സമയപരിധി ഇനിയും നീട്ടി നല്‍കില്ലെന്ന് ബിനാമി വിരുദ്ധ സമിതി അറിയിച്ചിട്ടുണ്ട്.
സമയപരിധിക്കുള്ളില്‍ സ്ഥാപനം നിയമാനുസൃതമാക്കിയാല്‍ ബിനാമി ഇടപാടില്‍ ഏര്‍പ്പെട്ടതിനുള്ള ശിക്ഷയില്‍ നിന്നും ഒഴിവാകും. 2 മില്യണ്‍ റിയാലിന്‍റെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ സറണ്ടര്‍ ചെയ്ത് പദവി ശരിയാക്കാം. ട്രെഡിങ് മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് പദവി ശരിയാക്കാന്‍ 27 മില്യണ്‍ റിയാലിന്‍റെ ക്യാപിറ്റല്‍ വേണമെന്ന നേരത്തെ ഉണ്ടായിരുന്ന വ്യവസ്ഥ ഒഴിവാക്കിയത് വിദേശ നിക്ഷേപകര്‍ക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.
വിദേശികള്‍ക്ക് നിക്ഷേപക ലൈസന്സ് കരസ്ഥമാക്കി തങ്ങളുടെ സ്ഥാപനം സ്വന്തം പേരിലേക്ക് മാറ്റാനും സ്പോണ്‍സറോടൊപ്പം പാര്‍ട്ട്ണര്‍ ആയി മുന്നോട്ട് പോകാനും ഇപ്പോള്‍ സാധിക്കും. പദവി ശരിയാക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്സ് റദ്ദ് ചെയ്യും. 5 വര്‍ഷം തടവും 5 മില്യണ്‍ റിയാല്‍ പിഴയുമാണ് ബിനാമി ഇടപാടില്‍ പിടിക്കപ്പെടുന്നവര്‍ക്ക് ലഭിക്കുന്ന ശിക്ഷ.
നാലായിരത്തോളം സ്ഥാപനങ്ങള്‍ ഇളവ് പ്രയോജനപ്പെടുത്തി ഇതിനകം പദവി ശരിയാക്കി. മുവ്വായിരത്തോളം സ്ഥാപനങ്ങളുടെ അധികൃതരുടെ മുന്നിലുണ്ട്. 5 സ്റ്റെപ്പുകളിലായി അനായാസം അപേക്ഷ സമര്‍പ്പിക്കാനുള്ള സൌകര്യമുണ്ട്.