ജോർജിയയിൽ രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ തകർന്ന് വീണു കത്തി നശിച്ചു; 8 പേർ മരിച്ചു – വീഡിയോ

വടക്കൻ ജോർജിയയിൽ രക്ഷാപ്രവർത്തനത്തിനിടെ അതിർത്തി പൊലീസിൻ്റ  ഹെലികോപ്റ്റർ മലയോര മേഖലയിൽ തകർന്ന് വീണ് എട്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഒരു വിദേശ ടൂറിസ്റ്റും മരിച്ചതായി റിപ്പോർട്ടുകളുണ്ട്. പർവതപ്രദേശമായ ഗുഡൗരി മേഖലയിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. തകർന്ന് വീണ ഉടൻ തന്നെ ഹെലിക്കോപ്റ്റർ കത്തി നശിച്ചു.

മരിച്ചവരിൽ 4 പേർ ഹെലിക്കോപ്റ്റർ ജീവനക്കാരും, 2 പേർ രക്ഷാ പ്രവർത്തകരും, രണ്ട് പേർ പാരാമെഡിക്കൽ ജീവനക്കാരുമാണെന്ന് ജോർജിയൻ ആഭ്യന്തര മന്ത്രി വക്താങ് ഗുമേലുരി പറഞ്ഞു, ക്യാപ്റ്റന് ഹെലിക്കോപ്റ്ററിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

വടക്കൻ ഗുഡൗരി സ്കീ റിസോർട്ടിൽ ഉണ്ടായ അപകടത്തിൽ പ്രധാനമന്ത്രി ഇറക്ലി ഗരിബാഷ്വിലി ഒരു ദുഃഖാചരണം പ്രഖ്യാപിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം

 

 

 

 

Share
error: Content is protected !!