വീടിന് ഇടിമിന്നലേറ്റു; 27കാരിയായ മകൾ മരിച്ചു; 22 കാരിയായ മറ്റൊരു മകൾക്ക് പരിക്കേറ്റു
സൌദി അറേബ്യയിൽ ജസാൻ മേഖലയുടെ കിഴക്ക് അൽ-അയ്ദാബി ഗവർണറേറ്റിൽ താമസിക്കുന്ന ഒരു സ്വദേശിയുടെ വീടിന് ഇടിമിന്നലേറ്റ് ഒരു പെൺകുട്ടി മരിക്കുകയും മറ്റൊരു മകൾക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇടിമിന്നലേറ്റത്.
പെൺകുട്ടികളുടെ പിതാവായ മുഹമ്മദ് അൽ ഗസ്‌വാനി സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ. “വെള്ളിയാഴ്ച ഉച്ചയോടെ അൽ-അയ്ദാബി ഗവർണറേറ്റിൽ മഴ പെയ്തിരുന്നു. ശക്തമായ മഴക്കൊപ്പം ഇടിമിന്നലും ഉണ്ടായി. അതിനിടെ ശക്തമായ ഒരു ഇടിമിന്നൽ തൻ്റെ വീടിനെ നേരെയും ഉണ്ടായി. ഇതിൽ തൻ്റെ 27 വയസ്സുള്ള മകൾ മരിച്ചു. 22 കാരിയായ മറ്റൊരു മകൾക്ക് പരുക്കേൽക്കുകയും ചെ്യതു”.
രണ്ട് പേരെയും ഉടൻ തന്നെ അൽ-അയ്ദാബി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് മൂത്ത മകൾ മരിച്ചതായി സ്ഥിരീകരിച്ചു. ഇളയ മകൾക്ക് വൈദ്യ സഹായം നൽകിയ ശേഷം വീട്ടിലേക്ക് തിരിച്ചു പോന്നിട്ടുണ്ട്. മരിച്ച മകളുടെ മൃതദേഹം മതാചാരപ്രകാരം ഇന്ന് (ശനിയാഴ്ച) ഉുഹർ നമസ്കാരത്തിന് ശേഷം മറവ് ചെയ്തതായും പിതാവ് മുഹമ്മദ് അൽ ഗസ്‌വാനി പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക