സൌദിയിൽ കൊല്ലപ്പെട്ട തോമസിൻ്റെ കുടുംബം മാപ്പ് നൽകി; വധശിക്ഷയിൽനിന്ന് മോചിതനായി സക്കീർ ഹുസൈൻ നാട്ടിലെത്തി

വാക്കുതർക്കത്തെത്തുടർന്ന്​ സ്വന്തം സുഹൃത്തി​നെ അപ്രതീക്ഷിതമായി  കുത്തിക്കൊന്ന കൊല്ലം സ്വദേശിക്ക്​ ഒടുവിൽ ജയിൽ മോചനം യാഥാർത്ഥ്യമായി. കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയുടേയും സൗദിയിലെ സാമൂഹികപ്രവർത്തകരുടേയും ഇടപെടലാണ്​ ഒമ്പത് വർഷ​ത്തെ കാത്തിരുപ്പുകൾക്കൊടുവിൽ മരണത്തിൽ നിന്ന് ഈ ചെറുപ്പക്കാരന്​ ജീവിതം തിരികെ കിട്ടിയത്​.

കൊല്ലം, പള്ളിത്തോട്ടം, ഗാന്ധിനഗർ, എച്ച്​.ആൻ.സി കോമ്പൗണ്ടിൽ താമസിക്കുന്ന സക്കീർ ഹുസൈനാണ് (32) കൊല്ലപ്പെട്ടയാളുടെ കുടുംബത്തിൻ്റെ ദയയിൽ ജീവിതത്തിലേക്ക്​ തിരികെയെത്തിയത്​. മരണം കാത്തുകിടന്ന ഒമ്പത് വർഷത്തെ തടവിന് ഒടുവിൽ വ്യാഴാഴ്ച്ച ദമ്മാമിൽനിന്ന്​ ശ്രീലങ്കൻ എയർലൈൻസിൽ സക്കീർ നാട്ടിലെത്തി.

2009 ലെ ഒരു ഓണനാളിലാണ്​ ദമ്മാമിലെ മലയാളി സമൂഹത്തെ നടുക്കിയ കൊലപാതകം നടന്നത്​. ഒരു ലാൻട്രിയിലെ ജീനക്കാരായിരുന്നു സക്കീർ ഹുസൈൻ. അതേ ലാൻഡ്രിയിലെ മറ്റൊരു ജീവനക്കാരനായിരുന്നു കോട്ടയം കോട്ടമുറിക്കൽ ചാലയിൽ വീട്ടിൽ തോമസ്​ മാത്യൂ (27)വും​.

ഓണദിവസം കൂട്ടുകാരെല്ലാം കൂടി സദ്യയുണ്ടാക്കി ഒപ്പമിരുന്ന്​ കഴിച്ചിരുന്നു. ശേഷം വൈകുന്നേരം ഒന്നിച്ച്​ കൂടിയിരുന്ന്​ സംസാരിക്കുന്നതിനിടയിൽ നടന്ന തർക്കങ്ങൾക്കൊടുവിൽ സക്കീർ ഹുസൈൻ തോമസ്​ മാത്യുവിനെ അടുക്കളിയിൽ നിന്ന്​ കത്തിയെടുത്ത്​ കുത്തുകയായിരുന്നു. തോമസ്​ മാത്യു സംഭവസ്​ഥലത്ത്​ വെച്ച് തന്നെ മരിച്ചു.

സക്കീർ ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. ​വിചാരണക്കോടതി എട്ടു വർഷത്തെ തടവും, ശേഷം തലവെട്ടാനുമാണ്​ വിധിച്ചത്​. സംഭവം നടക്കു​േമ്പാൾ സക്കീർ ഹുസൈന്​ 23 വയസ്സായിരുന്നു​ പ്രായം. ലക്ഷംവീട്​ കോളനിയിൽ താമസിക്കുന്ന വൃദ്ധരായ മാതാപിതാക്കളെ സഹായിക്കാൻ ഗൾഫിലെത്തിയ സക്കീർ കൊലപാതകിയായി ജയിലിലാവുകയായിരുന്നു.

സക്കീർ ഹുസൈ​െൻറ അയൽവാസികളായ ജസ്​റ്റിൻ ഈ വിഷയം പ്രവാസി സമ്മാൻ ജേതാവ്​ കൂടിയായ സൗദിയിലെ സാമൂഹികപ്രവർത്തകൻ ശിഹാബ്​ കൊട്ടുകാടിന്റെ ശ്രദ്ധയിൽപെടുത്തി. ജസ്​റ്റിൻ്റെ ഭാര്യ അനിത,​ സക്കീർ ഹുസൈന്റെ നിരാലംബമായ കുടുംബത്തിന്​ ആവശ്യമായ സഹായവുമായി ഒപ്പം നിന്നു. ജസ്റ്റിൻ ഉമ്മൻ ചാണ്ടിയുടെ മുന്നിലും ഈ വിഷയം എത്തിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉമ്മൻ ചാണ്ടി തോമസ്​ മാത്യുവിൻ്റെ ഇടവകപള്ളി വികാരിയുമായി ബന്ധപ്പെടുകയും അഡ്വ. സജി സ്​റ്റീഫൻ്റെ സഹായത്തോടെ കുടുംബത്തി​െൻറ മാപ്പ്​ ലഭ്യമാക്കുകയുമായിരുന്നു. അതോടൊപ്പം കുടുംബം ഈ വിഷയത്തിൽ ഇടപെടാൻ ശിഹാബ്​ കൊട്ടുകാടിന്​ അനുപതി പത്രവും നൽകി. ഇതോടെ 2020ൽ തന്നെ തോമസ്​ മാത്യുവിൻ്റെ കുടുംബം നൽകിയ മാപ്പുസാക്ഷ്യം സൗദി കോടതിയിൽ ഹാജരാക്കിയിരുന്നു. അങ്ങനെ വധശിക്ഷ ഒഴിവായെങ്കിലും തടവുശിക്ഷ പൂർത്തിയാകാനാണ് കാത്തിരുന്നത്.​

 

ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി​ വ്യാഴാഴ്​ച സക്കീർ നാട്ടിലേക്ക്​ മടങ്ങി​. പാസ്​പോർട്ട്​ കാലാവധി കഴിഞ്ഞതിനാൽ ഇന്ത്യൻ എംബസ്സി ഔട്ട്​ പാസ്​ നൽകിയിരുന്നു. സക്കീർഹുസൈനെ നാട്ടിലെത്തിക്കുന്നതു വരെ ശിഹാബ്​ കൊട്ടുകാട്​ നിരവധി തവണയാണ്​ ദമ്മാമിലെ പൊലീസ്​ സ്​റ്റേഷനുകളിലും കോടതികളിലും ജയിലിലുമായി കയറിയിറങ്ങിയത്​. ഒരുകൂട്ടം മനുഷ്യസ്​നേഹികളുടെ കൂട്ടായ പരിശ്രമമാണ്​ സക്കീറിൻ്റെ ജീവൻ തിരികെ നൽകിയത്​. തോമസ്​ മാത്യുവിൻ്റെ മാതാവും പിതാവും സഹോദരിയും സഹോദരനുമൊക്കെ ഒരേമനസ്സോടെ മാപ്പു നൽകുകയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!