സൌദിയിൽ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്ത ശേഷം, പ്ലേറ്റില്ലാതെ വാഹനമോടിക്കുന്നത് നിയമ ലംഘനമാകുമോ; ട്രാഫിക് വിഭാഗം വിശദീകരിക്കുന്നു
സൌദിയിലെ ട്രാഫിക് ചട്ടങ്ങൾ അനുസരിച്ച് വ്യക്തമല്ലാത്തതോ കേടായതോ ആയ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് അനുവദനീയമല്ലെന്ന് ജനറൽ ട്രാഫിക് വിഭാഗം വ്യക്തമാക്കി.
വ്യക്തമല്ലാത്തതോ കേടായതോ ആയ പ്ലേറ്റുകളുള്ള വാഹനം ഓടിച്ചതിന്റെ ഫലമായി നിയമ ലംഘനത്തിന് പിഴ ചുമത്തിയാൽ അത് സാധുവാണെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.
വാഹനത്തിന്റെ മുൻവശത്തെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടതായി അധികൃതർക്ക് പരാതി നൽകിയ ശേഷം നമ്പർ പ്ലേറ്റില്ലാതെ വാഹനമോടിക്കുവാൻ അനുവദമുണ്ടോ എന്ന അന്വോഷിച്ച ആൾക്ക് മറുപടിയായാണ് ട്രാഫിക് വിഭാഗം ഇക്കാര്യം വ്യക്തമാക്കിയത്.
നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്ത ശേഷവും, നമ്പർ പ്ലേറ്റില്ലാതെ വാഹനമോടിക്കുന്നത് നിയമ ലംഘനമാണെന്ന് ഇതിലൂടെ ട്രാഫിക് വിഭാഗം വ്യക്തമാക്കുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക