മരുഭൂമിയിൽ കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി

സൌദി അറേബ്യയിലെ വാദി ദവാസിറിൽ മരുഭൂമിയിൽ വെച്ച് കാണാതായ ഷയാൻ അൽ-ഒസൈമിയെ മരിച്ച നിലയിൽ കണ്ടെത്തി.

7 ദിവസത്തെ തുടർച്ചയായ തിരച്ചിലിന് ശേഷം മരുഭൂമിയിൽ തൻ്റെ കാറിനടത്ത് നിന്ന് 800 മീറ്റർ അകലെ മരിച്ച് കിടക്കുന്നതായാണ് കണ്ടെത്തിയത്.

പ്രത്യേകം സജ്ജീകരിച്ച ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ, ഗ്ലൈഡറുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ചായിരുന്നു തെരച്ചിൽ നടത്തിയിരുന്നത്.

മോശം കാലാവസ്ഥ അന്വോഷണത്തിന് പ്രയാസകരമായിരുന്നതായും, പ്രധാനപ്പെട്ട ആറ് വിഭാഗങ്ങൾ തിരച്ചിലിൽ പങ്കെടുത്തതായും അധികൃതർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share