ഒരു പ്ലസ് വണ്‍ വിദ്യാർഥിനികൂടി ആത്മഹത്യചെയ്തു; തമിഴ്നാട്ടിൽ രണ്ടാഴ്ചക്കുള്ളിൽ നാലാമത്തെ ആത്മഹത്യ; ആശങ്കപ്രകടിപ്പിച്ച് മുഖ്യമന്ത്രി

തമിഴ്നാട്ടിൽ സ്കൂൾ വിദ്യാർഥിനികൾ ആത്മഹത്യ ചെയ്യുന്ന സംഭവം തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഇന്നലെ (ചൊവ്വാഴ്ച) വീണ്ടും ഒരു വിദ്യാർഥിനികൂടി ആത്മഹത്യ ചെയ്തു. ശിവകാശിയിലാണ് സംഭവം. 17 കാരിയായ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ ശിവകാശിക്ക് സമീപമുള്ള അയ്യമ്പട്ടി പ്രദേശത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംസ്ഥാനത്ത് രണ്ടാഴചക്കിടെ നടക്കുന്ന നാലാമത്തെ വിദ്യാർത്ഥി ആത്മഹത്യയാണിത്.

ആത്മഹത്യാകുറിപ്പുകൾ ലഭിച്ചിട്ടില്ലെന്നും പെൺകുട്ടി കഠിനമായ വയറുവേദന അനുഭവിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ണന്റെയും മീനയുടെയും ഇളയ മകളായിരുന്നു പെൺകുട്ടി. പടക്ക നിർമാണശാലയിൽ ദിവസക്കൂലിക്കാരായി ജോലി ചെയ്യുന്ന ദമ്പതികൾ ജോലിസ്ഥലത്തിരിക്കെയാണ് മകൾ ആത്മഹത്യ ചെയ്തത്.

സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയശേഷം, മുത്തശ്ശി പുറത്ത് പോയ തക്കത്തിലാണ് പെണ്കുട്ടി വീട്ടിനകത്ത് തൂങ്ങിയത്. വീട്ടിൽ  തിരച്ചെത്തിയ മുത്തശ്ശി മകൾ തൂങ്ങികിടക്കുന്ന കാഴ്ച കണ്ട് ഞെട്ടി അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ശിവകാശി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പെൺകുട്ടി എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന കാരണം ഇപ്പോഴും അവ്യക്തമാണ്.

കടലൂര്‍ സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ചൊവ്വാഴ്ച ജീവനൊടുക്കിയ മറ്റൊരാൾ. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പഠനവുമായി ബന്ധപ്പെട്ട സമ്മര്‍ദവും അമ്മ വഴക്കുപറഞ്ഞതുമാണ് മരണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. വിദ്യാര്‍ഥിനിയെ ഐ.എ.എസ്. ഉദ്യോഗസ്ഥയാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനവും നല്‍കിയിരുന്നു. ഇതെല്ലാം വിദ്യാര്‍ഥിനിയെ സമ്മര്‍ദത്തിലാക്കിയെന്നും കഴിഞ്ഞദിവസം അമ്മ വഴക്ക് പറഞ്ഞത് കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കിയെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

തിങ്കളാഴ്ച പുലർച്ചെ തിരുവള്ളൂർ ജില്ലയിലെ സർക്കാർ എയ്ഡഡ് സ്‌കൂളിലെ 12-ാം ക്ലാസുകാരി ഹോസ്റ്റൽ മുറിയിലും ആത്മഹത്യ ചെയ്തു.

ജൂലായ് 13ന് കല്ലുറിച്ചിയിൽ നിന്നാണ് വിദ്യാർഥി ആത്മഹത്യ പരമ്പരയുടെ തുടക്കം. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ സംശയാസ്പദമായ സാഹചര്യത്തിൽ സ്കൂൾ വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

മൂന്ന് പ്ലസ് ടു വിദ്യാർഥിനികളും ഒരു പ്ലസ് വൺ വിദ്യാർഥിനിയും ഉൾപ്പെടെ കഴിഞ്ഞ രണ്ടാഴ്ചകളിലായി നാല് വിദ്യാർഥിനികളാണ് തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തത്. വിദ്യാർഥികളുടെ ആത്മഹത്യ തുടർകഥയായതോടെ ദേശീയ മാധ്യമങ്ങളും വൻ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്യുന്നത്.

കൗമാരക്കാരായ വിദ്യാര്‍ഥിനികളുടെ മരണങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ആശങ്ക പ്രകടിപ്പിച്ചു. ആത്മഹത്യയിലേക്ക് നയിക്കുന്ന ചിന്തകളില്‍നിന്ന് അകന്നുനില്‍ക്കണമെന്നും മുഖ്യമന്ത്രി വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!