ചൈനയിൽ നാല് മണിക്കൂർ നീണ്ട മണൽ കൊടുങ്കാറ്റ് – വീഡിയോ
ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ കഴിഞ്ഞയാഴ്ച വീശിയടിച്ച ഭീമാകാരമായ മണൽക്കാറ്റിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിൽ സ്ഥിതി ചെയ്യുന്ന കിംങ്ഗായി പ്രവിശ്യയുടെ ഭാഗങ്ങളിലാണ് ശക്തമായ പൊടിക്കാറ്റ് വീശിയത്.
മണൽക്കാറ്റ് നാല് മണിക്കൂറോളം നീണ്ടുനിന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഹൈക്സി മംഗോളിയൻ, ടിബറ്റൻ ഓട്ടോണമസ് പ്രിഫെക്ചർ എന്നീ സ്ഥലങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ഭയവിഹ്വലരായ താമസക്കാരും വിനോദ സഞ്ചാരികളും യാത്രകൾ നിർത്തിവെച്ച് സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം പ്രാപിച്ചതായിറിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ പ്രത്യേക റിപ്പോർട്ട് അനുസരിച്ച്, മണൽ കൊടുങ്കാറ്റിന്റെ ഏറ്റവും ഉയർന്ന ശക്തിയിൽ, ക്വിംഗ്ഹായ് പ്രവിശ്യയിലെ ചില പട്ടണങ്ങളിൽ ദൃശ്യപരത 200 മീറ്ററിൽ താഴെയായെന്നും സുര്യൻ പോലും ദൃശ്യമല്ലാതായി.
മറ്റ് രാജ്യങ്ങളെപ്പോലെ ചൈനയും കടുത്ത ചൂടിനെ നേരിടുകയാണെന്ന് കാലാവസ്ഥ വിഭാഗം വിശദീകരിച്ചു.
വീഡിയോ കാണാം
🔴CHINA : MASSIVE SANDSTORM, THE LARGEST IN 20 YEARS, SWEPT THROUGH PARTS OF NW CHINA'S QINGHAI !
#VIDEO Epic sky in Northwest China's QINGHAI PROVINCE ! #BreakingNews #Qinghai #SandStorm #TormentaDearena #TempeteDeSable #Tormenta #Storm pic.twitter.com/9TaQhrqxBS
— loveworld (@LoveWorld_Peopl) July 23, 2022