YouTube ലെ കുറ്റകരമായ പര്യങ്ങൾ ഡിലീറ്റ് ചെയ്യുമെന്ന് Google പ്രഖ്യാപിച്ചു

യുട്യൂബിൽ ഇസ്ലാമിക, സാമൂഹിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായ പരസ്യങ്ങൾ നീക്കം ചെയ്യാനുള്ള സൌദിയുടെ അഭ്യർത്ഥനയോട് മിഡിൽ ഈസ്റ്റിലെ ഗൂഗിൾ പെട്ടെന്ന് പ്രതികരിച്ചു.

യുട്യൂബ് പ്ലാറ്റ്‌ഫോമിൽ നിന്ന് അനുചിതമായ പരസ്യങ്ങൾ നീക്കം ചെയ്തതായി കമ്പനി സ്ഥിരീകരിച്ചു. കൂടാതെ പരസ്യദാതാക്കളുടെ അക്കൗണ്ടുകൾ അടച്ച് പൂട്ടിയതായും ഗൂഗിൾ അറിയിച്ചു. യുട്യൂബ് നയങ്ങൾക്ക് വിരുദ്ധമായ പരസ്യം നൽകിയെന്ന് കാണിച്ചാണ് അക്കൌണ്ടുകൾ അടച്ച് പൂട്ടിയത്. 

ആഗോളാടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം മാത്രം 286 ദശലക്ഷത്തിലധികം പരസ്യങ്ങൾ യൂട്യൂബിൽ നിന്ന് ഡിലീറ്റ് ചെയ്തതായി യൂട്യൂബ് വക്താവ് അൽ-ഷാർഖ് വ്യക്തമാക്കി. പ്രായപൂർത്തിയാക്കത്തവരെ ബാധിക്കുന്നതായ ഉള്ളടക്കവും അനുചിതമായ പ്രമോഷനുകളും ഉൾപ്പെടുന്ന പരസ്യങ്ങളാണ് ഡിലീറ്റ് ചെയ്തത്.  

ഇസ്ലാമികവും സാമൂഹികവുമായ മൂല്യങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കം അടങ്ങിയിരിക്കുന്ന പരസ്യങ്ങൾ സൌദിയിൽ പ്രക്ഷേപണം ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഓഡിയോവിഷ്വൽ അഡ്വർടൈസിംഗ് അതോറിറ്റിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷനും യൂട്യൂബിനോട് ആവശ്യപ്പെട്ടിരുന്നു. അതിൻ്റെ തുടർച്ചായായാണ് യൂട്യൂബ് നടപടി. 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!