തൊഴിൽ നിയമലംഘനങ്ങൾക്ക് 10,000 റിയാൽ വരെ പിഴയും, ഒരു വർഷം വരെ തടവും ലഭിക്കും -സുരക്ഷാ വിഭാഗം

സൌദിയിൽ നിയമാനുസൃതമല്ലാത്ത വിദേശികളെ ജോലിക്കെടുക്കുന്നവർക്കും, മറ്റ് സ്ഥാപനങ്ങളിലോ വ്യക്തികൾക്ക് കീഴിലോ ജോലിചെയ്യാൻ സൌകര്യം ചെയ്ത് കൊടുക്കുന്നതും ശിക്ഷാർഹമാണെന്ന് പൊതു സുരക്ഷാ വിഭാഗം ആവർത്തിച്ചു വ്യക്തമാക്കി. വിദേശികൾക്ക് സ്വന്തം നിലക്ക് ജോലി ചെയ്യാൻ സൌകര്യം ചെയ്ത് കൊടുക്കുന്നതും കുറ്റകരമാണ്.

ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്ന സ്ഥാപനങ്ങൾക്ക് 10,000 റിയാൽ വരെ പിഴചുമത്തും. കൂടാതെ അഞ്ച് വർഷത്തേക്ക് സ്ഥാപനത്തിലേക്കുള്ള എല്ലാ റിക്രൂട്ട്മെൻ്റുകൾക്കും വിലക്കേർപ്പെടുത്തുകയും ചെയ്യും. മാത്രവുമല്ല സ്ഥാപന മേധാവിക്ക് ഒരു വർഷം വരെ തടവ് ശിക്ഷയും ലഭിക്കും. സ്ഥാപന മേധാവി വിദേശിയാണെങ്കിൽ ശിക്ഷാ കാലാവധിക്ക് ശേഷം നാട് കടത്തുമെന്നും പൊതു സുരക്ഷാ വിഭാഗം ഓർമിപ്പിച്ചു.

താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിങ്ങിനെയുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതു സുരക്ഷാവിഭാഗത്തെ അറിയക്കണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!