വിനോദയാത്ര പോയ കുടുംബം സഞ്ചരിച്ച കാർ 70 മീറ്റർ താഴ്ച്ചയിലേക്ക് പതിച്ചു; എല്ലാവരും ദാരുണമായി കൊല്ലപ്പെട്ടു
വിനോദയാത്രക്ക് പോയ കുടുംബം കാറപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. റുസ്തം ഗബിനോവ് (38), ഭാര്യ അൽവിന എന്നിവരും, പത്തും, എട്ടും വയസ്സുള്ള അവരുടെ രണ്ട് കുട്ടികളുമാണ് മരിച്ചത്. തെക്കൻ റഷ്യയിലെ ഡാഗെസ്താനിലാണ് ലോകത്തെ ഞെട്ടിച്ച ദാരുണമായ അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് 70 മീറ്റർ താഴെയുള്ള വെള്ളച്ചാട്ടത്തിലേക്ക് പതിക്കുകയായിരുന്നു. എല്ലാവരും സംഭവസ്ഥലത്ത് വെച്ച് തൽക്ഷണം മരിച്ചതായി ബ്രിട്ടീഷ് പത്രമായ “ഡെയ്‌ലി മെയിൽ” റിപ്പോർട്ട് ചെയ്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തെക്കൻ റഷ്യയിലെ ഡാഗെസ്താനിലെ പർവതപ്രദേശമായ ഒറെൻബർഗ് മേഖലയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
സോളോട്ട്‌ലിൻസ്‌കി താഴ്‌വരയിലെ ടോപോട്ട് നദിയെ അഭിമുഖീകരിക്കുന്ന പാറക്കെട്ടുകളുള്ള വെള്ളച്ചാട്ടത്തിലേക്ക് 70 മീറ്റർ ഉയരത്തിൽ നിന്ന് ഇവർ സഞ്ചരിച്ചിരുന്ന കാറ് പതിക്കുകയായിരുന്നു. ഇവരുടെ വെള്ള നിസ്സാൻ അൽമേറ കാർ മൂടൽ മഞ്ഞിലൂടെ താഴ്ചയിലേക്ക് പതിക്കുന്ന ദാരുണമായ അപകടത്തിൻ്റെ വീഡിയോ നിരവധി പേർ പങ്കുവെച്ചു.
താഴേക്ക് പതിച്ച കാറിൻ്റെ ഒരു ഭാഗം വെള്ളത്തിൽ മുങ്ങി നിൽക്കുന്നതായും ദൃശ്യങ്ങളിൽ കാണാം.
പോലീസ് റിപ്പോർട്ടുകൾ പ്രകാരം, കുടുംബാംഗങ്ങൾ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. അവരുടെ മൃതദേഹങ്ങൾ കാറിൽ നിന്ന് നീക്കം ചെയ്തതായും പൊലീസ് അറിയിച്ചു.
അപകടത്തിന്റെ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തിൻ്റെ വീഡിയോ കാണാം: