സൗദിയിൽ ഓഗസ്റ്റിൽ താപനില 50 ഡിഗ്രിക്ക് മുകളിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം
സൌദി അറേബ്യയിൽ അടുത്ത മാസം (ഓഗസ്റ്റ്) ചൂട് ഇനിയും വർധിക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിൻ്റെ ചില പ്രദേശങ്ങളിൽ താപനില 50 ഡിഗ്രിയോ അതിൽ കൂടുതലോ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.
ചില കിഴക്കൻ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും പ്രത്യേകിച്ച് മദീനയിലും താപനില 50 ഡിഗ്രി സെൽഷ്യസ് കവിയാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
ഈ മാസം ചില നഗരങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. 2010 ൽ ജിദ്ദ ഗവർണറേറ്റിൽ 50 ഡിഗ്രി സെൽഷ്യസിനും മുകളിൽ താപനില എത്തിയ കാര്യവും അദ്ദേഹം ഓർമ്മിച്ചു.
എന്നാൽ ഈ വർഷം ചൂട് കാലം ആരംഭിക്കുമ്പോൾ തന്നെ പല പ്രദേശങ്ങളിലും താപനില അമ്പത് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക