ശീതീകരിച്ച മാംസം ആരോഗ്യത്തിന് ഹാനികരമോ ? സൌദി ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റി വിശദീകരിക്കുന്നു
ശീതീകരിച്ച മാംസം ശരീരത്തിൻ്റെ പ്രതിരോധശേഷി കുറക്കുന്നതിനും കാൻസറിനും കാരണമാകുമെന്ന പ്രചരണം സൌദി ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റി നിഷേധിച്ചു. അടിസ്ഥാന രഹിതമായ അഭ്യൂഹങ്ങളാണിതെന്നും, ഇത്തരം പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
ശീതീകരിച്ച മാസത്തിൽ അടങ്ങിയിട്ടുള്ള “നൈട്രേറ്റ്, മോണോസോഡിയം ഗ്ലൂട്ടാമേറ്റ്” എന്നിവ കുട്ടികളുടെ പ്രതിരോധ ശേഷി കുറക്കുകയും, ക്യാൻസർ, തലവേദന, പൊണ്ണത്തടി, ഓർമ്മക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പ്രചരിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഇത് തെറ്റായ പ്രചാരണമാണെന്ന് അതോറിറ്റി വ്യക്തമാക്കി.
ഈ ഘടകങ്ങൾ ഭക്ഷണത്തിൽ ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്നവയാണെന്നും ആരോഗ്യത്തിന് ഹാനികരമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
എന്നാൽ സംസ്കരിച്ച മാംസം എന്നത് ഒരു നല്ല രീതിയല്ല. എങ്കിലും അന്താരാഷ്ട്ര നിയമനിർമ്മാണമനുസരിച്ച്, മനുഷ്യ ഉപഭോഗത്തിന് ഹാനികരമല്ലെന്നും സുരക്ഷിതമാണെന്നും ഉറപ്പുനൽകുന്നുണ്ടെന്നും അതോറിറ്റി വിശദീകരിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക