ഇന്ത്യൻ പ്രവാസികൾ ഏറ്റവും കൂടുതൽ മരിക്കുന്നത് സൗദിയും യു.എ.ഇ യിലുമെന്ന് റിപ്പോർട്ട്
2019 മുതൽ 2021 വരെയുള്ള കാലയളവിൽ പ്രവാസി ഇന്ത്യക്കാരിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ തൊഴിലാളികൾ മരിച്ചത് ഗൾഫ് രാജ്യങ്ങളിലാണ്. പാർലമെന്റിലെ ഒരു ചോദ്യത്തിന് മറുപടിയായി സർക്കാർ വ്യക്തമാക്കിയതാണ് ഇക്കാര്യം. ഗൾഫ് രാജ്യങ്ങളിൽ സൌദി അറേബ്യയിലും യു.എ.ഇയിലുമാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്.
2020ൽ 3,753 ഇന്ത്യൻ തൊഴിലാളികൾ മരിച്ചിരുന്നു. ഇതിൽ ഏറ്റവു കുടുതൽ പേർ മരിച്ചത് സൗദി അറേബ്യയിലാണ്. ഒരു വർഷത്തിനുശേഷം മരണ സംഖ്യ 2,328 ആയി കുറഞ്ഞു.
കോവിഡ് മഹാമാരിയും മറ്റു ആരോഗ്യ പ്രശ്നങ്ങളും, തൊഴിൽ സംബന്ധമായ പ്രതിസന്ധികൾ എന്നിവയാണ് മരണത്തിന് കാരണമെന്നാണ് സൂചന.
ബുദ്ധിമുട്ടുള്ള ജീവിതസാഹചര്യങ്ങൾ സൃഷ്ടിച്ചുകൊണ്ട് ധാരാളം കമ്പനികൾ പ്രവർത്തനം നിർത്തി. എന്നിരുന്നാലും, ഈ തൊഴിലാളികളിൽ എത്രപേർ മോശം തൊഴിൽ സാഹചര്യങ്ങൾക്ക് കീഴടങ്ങിയിട്ടുണ്ടാകുമെന്ന് അറിയില്ല. 2019-ൽ സൗദി അറേബ്യയിൽ തൊഴിലാളികളുടെ മരണസംഖ്യ 2,353 ആയിരുന്നു.
2020-ൽ യു.എ.ഇ യിൽ മരിച്ചത് 2,454 ഇന്ത്യൻ തൊഴിലാളികളാണ്. എന്നാൽ 2019 ൽ ഇത് 1,751 ആയിരുന്നു. അതേ സമയം 2021-ൽ മരണ സംഖ്യ 2,714 ആയി ഉയർന്നു.
അതുപോലെ വരാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ കാരണം ഇന്ത്യൻ തൊഴിലാളികളുടെ ഒഴുക്ക് അനുഭവപ്പെടുന്ന ഖത്തറിൽ, 2021-ലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ തൊഴിലാളികൾ മരിച്ചത്. 420 പേരാണ് ഖത്തറിൽ 2021 ൽ മരിച്ചത്. എന്നാൽ ഖത്തറിൽ 2020ൽ 385 ഇന്ത്യൻ തൊഴിലാളികളും 2019ൽ 250 പേരുമായിരുന്നു മരിച്ചിരുന്നത്.
2021-ൽ 352 ഇന്ത്യൻ തൊഴിലാളികളുടെ മരണവും 2020-19 വർഷങ്ങളിൽ 303, 211 തൊഴിലാളികളുടെ മരണവും ബഹ്റൈനിൽ കണ്ടു. 2021-ൽ കുവൈറ്റിൽ 1,201 ഇന്ത്യൻ തൊഴിലാളികൾ മരിച്ചു. ഇതിന് മുമ്പ് 2020-ൽ 1,279 ഇന്ത്യക്കാരും 2019-ൽ 707 ഇന്ത്യക്കാരുമായിരുന്നു മരിച്ചിരുന്നത്. 2021-ൽ ഒമാനിൽ 913 ഇന്ത്യൻ തൊഴിലാളികൾ മരിച്ചു, കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.
യൂറോപ്യൻ രാജ്യങ്ങളിൽ ഇറ്റലിയിലും ജർമ്മനിയിലും ഇന്ത്യൻ തൊഴിലാളികൾ വൻതോതിൽ മരിച്ചിരുന്നു. 2021ൽ ഇറ്റലിയിൽ 304 ഇന്ത്യൻ തൊഴിലാളികളാണ് മരിച്ചത്. 2019-’21ലെ ഏറ്റവും ഉയർന്ന കണക്കാണിത്. 2019 മുതൽ 21 വരെയുള്ള കാലയളവിൽ യഥാക്രമം 64, 84, 103 ഇന്ത്യൻ തൊഴിലാളികളായിരുന്നു ജർമ്മനിയിൽ മരിച്ചത്.
അഫ്ഗാനിസ്ഥാനിൽ 2021 ൽ രണ്ട് ഇന്ത്യൻ തൊഴിലാളികളും 2020 ൽ എട്ട് പേരും 2019 ൽ ഒരാളും മരിച്ചതായും വെള്ളിയാഴ്ച കേന്ദ്ര സർക്കാർ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക