മീഡിയവൺ നിരോധനത്തിന് പിന്നിലും കെ.ടി. ജലീലിന് പങ്കുള്ളതായി സംശയം
മാധ്യമം ദിനപത്രത്തിനെതിരെ ഗൾഫ് രാജ്യങ്ങളിൽ നടപടി സ്വീകരിക്കുവാൻ കെ.ടി ജലീൽ എം.എൽ.എ നടത്തിയ ഇടപെടലുകൾ സ്വർണ്ണകടത്ത് കേസിലെ പ്രതി സ്വപ്ന സുരഷ് കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. സ്വപ്നയുടെ വെളിപ്പെടുത്തൽ ശരിയാണെന്ന് ജലീൽ തുറന്ന് സമ്മദിക്കുകയുെ ചെയ്തു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി നടന്ന് വരുന്നതിനിടെ, മീഡിയവണിനെ നിരോധിച്ചതിന് പിന്നിലും കെ.ടി ജലീലിന് പങ്കുളളതായി സംശയം ഉയർന്നു.
ഗൾഫിൽ മാധ്യമെത്തിനിതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് താൻ യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന് കത്തെഴുതിയതായി ജലീൽ സമ്മദിച്ചിരുന്നു. എന്നാൽ കോണ്‍സുൽ ജനറലിന്റെ പി.എ ആയിരുന്ന സ്വപ്നക്കാണ് കത്തെഴുതിയതെന്നും, അതിന്റെ കോപ്പി കോണ്‍സുൽ ജനറലിന് ഇമെയിൽ അയച്ചതായും ജലീൽ വ്യക്തമാക്കിയുന്നു. എന്നാൽ ജലീൽ കത്തയച്ച സമയത്ത് സ്വപ്ന കോണ്‍സുൽ ജനറലിന്റെ പി.എ ആയിരുന്നില്ലെന്നും, സംസ്ഥാന സർക്കാരിന് കീഴിൽ ജോലി ചെയ്യുകയായിരുന്നുവെന്നുമുള്ള വിവരങ്ങൾ പിന്നീട് പുറത്ത് വരികയും ചെയ്തു. 2019 ൽ സ്വപ്ന കോൺസുലേറ്റിലെ ജോലി അവസാനിപ്പിച്ചിരുന്നു. 2020 ലാണ് ജലീൽ കത്തയക്കുന്നത്.
ഇതിനിടയിലാണ് മീഡിയവൺ കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടിയിൽ ജലീലിനെതിരെ ഗുരുതര ആരോപണങ്ങൾ പുറത്ത് വന്നത്. സമൃതി പരുത്തിക്കാട്, അജിംസ്. സി.ദാവൂദ് എന്നിവരയായിരുന്നു ഔട്ട് ഫോക്കസ് ചർച്ചയിൽ പങ്കെടുത്തിരുന്നത്.
മീഡിയവൺ നിരോധത്തിനും മുമ്പ്, ലോക ഭീകര സംഘടനയായ ഐ.എസ് ആണ് മീഡിയവൺ നടത്തുന്നത് എന്ന് ആരോപിച്ചുകൊണ്ട് കെ.ടി ജലീൽ ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നതായും, ആ പോസ്റ്റിനെതിരെ അന്ന് തന്നെ മീഡിയവൺ മാനേജ്മെന്റ് ജലീലിനെതിരെ കേസ് കൊടുത്തിരുന്നതായും, പ്രസ്തുത കേസ് ഇപ്പോഴും നടന്ന് വരികയാണെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച മീഡിയവണിലെ അജിംസ് വ്യക്തമാക്കി.
മീഡിയവണിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തുന്നതിന് മുമ്പ് തന്നെ ജലീൽ മീഡിയവണിനെതിരെ അതീവ ഗൌരവമുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നുവെന്നാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാകുന്നത്. ഇത് നിരോധനത്തിന് വഴിയൊരുക്കുന്നതിൻ്റെ ഭാഗമായുള്ള ഗൂഢോലോചനയുടെ ഭാഗമാണോ എന്നും സംശയം ഉയരുന്നുണ്ട്.
ഫേസ് ബുക്ക് പോസ്റ്റിന് വിശദീകരണമായി കെ.ടി ജലീൽ അഭിഭാഷകൻ മുഖേന മീഡിയവണിനെ അറിയിച്ചത് ഇപ്രകാരമാണ്. “കോഴിക്കോട് വെള്ളിമാട്കുന്നിലാണ് മീഡിയവണിന്റെ സഹോദര സ്ഥാപനമായ മാധ്യമം ദിനപത്രം പ്രവർത്തിക്കുന്നത്. മാധ്യമം ഓഫീസിന് എതിർവശത്ത് (റോഡിൻ്റെ മറുഭാഗത്ത്) ഐ.എസ് എന്ന പേരിൽ ഒരു കെട്ടിടമുണ്ട്. ആ കെട്ടിടം മാധ്യമവുമായി ബന്ധപ്പെട്ടതാണെന്ന് തെറ്റിദ്ധരിച്ചാണ് താൻ അപ്രകാരം ഫേസ് ബുക്കിൽ പോസ്റ്റിട്ടത്”
മാധ്യമം ദിനപത്രവുമായി യാതൊരു ബന്ധവുമില്ലാത്ത, വെള്ളിമാട്കുന്നിലെ ഏതോ ഒരു കെട്ടിടത്തിൽ കണ്ട ഐ.എസ് എന്ന പേര് കണ്ടിട്ടാണ് മീഡിയവൺ ലോക ഭീകര സംഘടനയായ ഐ.എസുമായി ബന്ധപ്പെട്ടതാണ് എന്ന് ജലീൽ ഫേസ് ബുക്കിൽ പ്രചരിപ്പിക്കാൻ കാരണമായതെന്നാണ് ജലീൽ നൽകിയ വിശദീകരണം.
കേന്ദ്ര സർക്കാർ മീഡിയവൺ ചാനൽ നിരോധിച്ചപ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെ സിപിഎം നേതാക്കളും പാർട്ടിയും ചാനലിന് പിന്തുണ നൽകിയിരുന്നുവെന്നും നിരോധനത്തിനെതിരെ നിലപാടെടുത്തിരുന്നുവെന്നും കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകർ കെ.ടി ജലീലി്ന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ താൻ നിരോധനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും, അക്കാര്യത്തിൽ സി.പി.എമ്മിനുള്ള നിലപാട് തനിക്കില്ലെന്നുമായിരുന്നു ജലീലിന്റെ മറുപടി.
മീഡിയവൺ നിരോധനത്തിനെതിരെ സി.പി.എം നേതക്കാളെ പോലെയോ കേരളത്തിലെ മറ്റു നേതാക്കളെപോലെയോ താൻ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ജലീൽ തുറന്ന് പറയുമ്പോൾ മീഡിയവൺ നിരോധനത്തിന് പിന്നിലും ജലീലിന് പങ്കുള്ളതായി സംശയം ബലപ്പെടുകയാണ്.
പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വന്ന സാഹചര്യത്തിൽ, മീഡിയവൺ നിരോധനത്തിന് പിന്നിൽ ജലീലിന് പങ്കുള്ളതായി ആരെങ്കിലും സംശയിച്ചാൽ, അവരെ കുറ്റപ്പെടുത്താനാവില്ലെന്നാണ് മീഡിയവണിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
ഇതിനിടെ കെ.ടി ജലീൽ മാധ്യമം പത്രത്തിനെതിരെ കോൺസുൽ ജറലിന് കത്തെഴുതിയ സംഭവത്തിൽ എതിർപ്പുമായി കൂടുതൽ സി.പി.ഐ.എം നേതാക്കൾ രംഗത്തെത്തി. ജലീലിന്റെ നടപടി പാർട്ടി അറിവോടെ അല്ലെന്ന് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് ഇന്ന് കൂടുതൽ നേതാക്കൾ ജലീലിനെ തള്ളിപറഞ്ഞ് രംഗത്തെത്തിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Pingback: മാധ്യമം പത്രത്തിനെതിരെ കത്തെഴുതിയ സംഭവം: കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രിയും - MALAYALAM NEWS DESK