കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് യാത്ര ടിക്കറ്റിന് ഇരട്ടി നിരക്ക്

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നുള്ള യാത്രക്ക് വിമാന കമ്പനികൾ ടിക്കറ്റുകൾക്ക് അധിക തുക ഈടാക്കുന്നതായി പരാതി.​ വി​ദേ​ശ, ആ​ഭ്യ​ന്ത​ര വ്യത്യാസമില്ലാതെ എല്ലാ യാത്രകൾക്കും കണ്ണൂരിൽ നിന്ന് അധിക തുകയാണ് ഈടാക്കുന്നതെന്ന് ട്രാവൽ ഏജൻസികളും സ്ഥിരീകരിച്ചു.

മലബാർ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ ആശ്വാസമാകും എന്നായിരുന്നു കണ്ണൂർ വിമാനത്താവളത്തെ കുറിച്ചുള്ള പ്രതീക്ഷ. നിലവിൽ ഗൾഫ് പ്രവാസികളാണ് കണ്ണൂർ വിമാനത്താവളത്തെ ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത്. കണ്ണൂരിൽ നിന്നുള്ള ടിക്കറ്റ് നിരക്കിലെ വർധന പ്രവാസികളെ കൊള്ളയടിക്കാനാണെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു.

ദു​ബൈ, അ​ബൂ​ദ​ബി ഉൾപ്പെടെയുള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളിലേക്കും, ബം​ഗ​ളൂ​രു ഉൾപ്പെടെയുള്ള ആഭ്യന്തര സർവീസുകൾക്കും കണ്ണൂരിൽ നിന്നും ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ്.

ദുബായിലേക്ക് കോഴിക്കോട് നിന്നുള്ളതിനേക്കാൾ 15 മിനുട്ട് കുറവാണ് കണ്ണൂരിൽ നിന്നുള്ള യാത്ര സമയം. എന്നാൽ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ അ​പേ​ക്ഷി​ച്ച്​ ഏ​ക​ദേ​ശം ഇ​ര​ട്ടി തു​ക​യാ​ണ് ദുബായിലേക്ക് കണ്ണൂരിൽ നിന്ന് ഈടാക്കുന്നത്.

ഗോ ​ഫ​സ്റ്റ്​ വി​മാ​ന​ത്തി​ൽ ക​ണ്ണൂ​രി​ൽ​നി​ന്ന്​ ദു​ബൈ​യി​​ലേ​ക്ക്​ 40,000ത്തി​ന​ടു​ത്ത്​ രൂ​പ​യാ​ണ്​ ആ​ഗ​സ്റ്റ്​ ആ​ദ്യ വാ​ര​ത്തെ ടി​ക്ക​റ്റ്​ നി​ര​ക്കാ​യി ക​മ്പ​നി വെ​ബ്​​സൈ​റ്റി​ൽ കാ​ണി​ക്കു​ന്ന​ത്. എ​ന്നാ​ൽ, കോ​ഴി​ക്കോ​ടു​നി​ന്ന്​ ദു​ബൈ​യി​​ലേ​ക്ക്​ 18,000 രൂ​പ​യേ ഉള്ളൂ.

കൂ​ടാ​തെ അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള ടി​ക്ക​റ്റ്​ നി​ര​ക്കി​ലും വ്യത്യാസം പ്രകടമാണ്. കോഴിക്കോട് നിന്നുള്ളതിനേക്കാൾ 3000 രൂപ അധികമാണ് ക​ണ്ണൂ​രി​ൽ​നി​ന്നും ഈടാക്കുന്നത്. അതേ സമയം ​തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ഇ​തി​ലും കു​റ​വാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്.

ബം​ഗ​ളൂ​രു അ​ട​ക്ക​മു​ള്ള ആ​ഭ്യ​ന്ത​ര സ​ർ​വി​സി​നും ക​ണ്ണൂ​രി​ൽ​നി​ന്ന്​ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കൂ​ടു​ത​ലാ​ണ്. ക​ണ്ണൂ​രി​ൽ​നി​ന്ന്​ ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ ഇ​ൻ​ഡി​ഗോ​യു​ടെ നി​ര​ക്ക്​ 4600 മു​ത​ലാ​ണെ​ങ്കി​ൽ കോ​ഴി​ക്കോ​ടു​നി​ന്ന്​ 3500 തൊ​ട്ടാ​ണ് ആരംഭിക്കുന്നത്.

എ​യ​ർ ഇ​ന്ത്യ​യി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക്​ ക​ണ്ണൂ​രി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​ടി​നെ അ​പേ​ക്ഷി​ച്ച്​ ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഏ​താ​ണ്ട്​ 1000 രൂ​പ​യു​ടെ വ്യ​ത്യാ​സ​മുണ്ട്.

വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​യാ​ൻ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ ആരംഭിക്കണമെന്നാണ് ട്രാവൽ ഏജൻസികളുടെ അഭിപ്രായം. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ അ​​പേ​ക്ഷി​ച്ച്​ ക​ണ്ണൂ​രി​ൽ സൗ​ക​ര്യം ഏ​റെ​യാ​ണ്. എ​ന്നി​ട്ടും ക​ണ്ണൂ​രി​ൽ​നി​ന്ന്​ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സ്​ മ​റ്റു​സ്ഥ​ല​ത്തെ അ​പേ​ക്ഷി​ച്ച്​ കു​റ​വാ​ണെന്ന് യാത്രക്കാർ പറയുന്നു.

ജി​ദ്ദ, റി​യാ​ദ്​ പോ​ലു​ള്ള ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ക​ണ്ണൂ​രി​ൽ​നി​ന്ന്​ നേ​രി​ട്ട്​ വി​മാ​ന​മി​ല്ല. വി​ര​ലി​ലെ​ണ്ണാ​വു​ന്ന സ​ർ​വി​സ്​ മാ​ത്ര​മാ​ണ്​ ഇ​വി​ടെ​നി​ന്ന്​ ന​ട​ത്തു​ന്ന​ത്. ഇ​താ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കൂ​ടാ​ൻ കാ​ര​ണം. ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, വ​യ​നാ​ട്​ ജി​ല്ല​ക​ളി​ൽ​നി​ന്നും ക​ർ​ണാ​ട​ക കു​ട​ക് മേ​ഖ​ല​യി​ൽ നി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​നു​പേ​ർ ആ​ശ്ര​യി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​മാ​ണ്​ ക​ണ്ണൂ​രി​ലേ​ത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!