ഗൾഫിലേക്ക് ഇൻഡിഗോ ആറ് അധിക സർവീസുകൾകൂടി ആരംഭിക്കുന്നു

തിരുവനന്തപുരം: മസ്കറ്റിലേക്ക് ആറ് അധിക സർവീസുകൾ തുടങ്ങാൻ ഇൻഡിഗോ വിമാന കമ്പനി തയ്യാറെടുക്കുന്നു. തിരുവനന്തപുരത്ത് നിന്നും മസ്കറ്റിലേക്ക് ആഴ്ചയിൽ രണ്ടും, ലക്‌നൗവിൽ നിന്നും മസ്കറ്റിലേക്ക് ആഴ്ചയിൽ നാലും സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.

തിങ്കൾ, ഞായർ ദിവസങ്ങളിലാണ് തിരുവനന്തപുരം സർവീസ്. രാത്രി 11.35ന് മസ്കറ്റിൽ നിന്നു പുറപ്പെട്ട് പുലർച്ചെ അഞ്ചിന് തിരുവനന്തപുരത്തെത്തുംവിധമാണ് യാത്ര ഷെഡ്യൂൾ.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ലക്‌നൗ സർവീസ്. ഈ വിമാനം പുലർച്ചെ 3.35ന് മസ്കറ്റിൽ നിന്നു പുറപ്പെട്ട് രാവിലെ 8.30ന് ലക്‌നൗവിലെത്തിച്ചേരും.

മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും ഇൻഡിഗോ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതായി സൂചനയുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!