കത്തുന്ന ദുർഗന്ധം അനുഭവപ്പെട്ടു; കോഴിക്കോട്-ദുബായ് വിമാനം മസ്‌കറ്റിൽ ഇറക്കി
ക്യാബിനിൽ നിന്ന് കത്തുന്ന ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ കോഴിക്കോട്-ദുബായ് വിമാനം മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടു. ശനിയാഴ്ച രാത്രിയാണ് സംഭവം. വിമാനം സുരക്ഷിതമായി മസ്കറ്റിൽ ഇറക്കിയതായി ഡിജിസിഎ അധികൃതർ അറിയിച്ചു.
ഫോർവേഡ് ഗാലിയിലെ വെന്റിൽനിന്ന് കത്തുന്ന ദുർഗന്ധം വമിച്ചതോടെ ജീവനക്കാർ പരിഭ്രാന്തരായി. തീപിടിത്തം ഒഴിവാക്കാൻ ജീവനക്കാർ ആവശ്യമായ മുൻകരുതലുകൾ എടുത്ത ശേഷമാണ് വിമാനം ലാൻഡ് ചെയ്തത്.
ലാൻഡ് ചെയ്ത ശേഷം അധികൃതർ വിമാനത്തിൽ വിശദമായ പരിശോധന നടത്തി. എൻജിനിൽ നിന്ന് പുക കണ്ടെത്തിയില്ല. ഇന്ധനത്തിന്റെയോ എണ്ണയുടെയോ മണമില്ലായിരുന്നു. ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം അധികൃതർ നൽകിയിട്ടില്ല.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക