സാങ്കേതിക തകരാർ: ഷാർജയിൽനിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് പാക്കിസ്ഥാനിൽ അടിയന്തിര ലാൻഡിംഗ്. രണ്ടാഴ്ചക്കിടെ ഇത് രണ്ടാമത്തെ സംഭവം
ഷാർജയിൽനിന്ന് ഹൈദരാബാദിലേക്ക് പറക്കുകയായിരുന്ന ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പാക്കിസ്ഥാനിലെ കറാച്ചിയിൽ ഇറക്കി. മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് വിമാനം കറാച്ചി വിമാനത്താവളത്തില്‍ ഇറക്കേണ്ടിവന്നതെന്നും യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും ഇന്‍ഡിഗോ അറിയിച്ചു. യാത്രക്കാരെ ഹൈദരാബാദില്‍ എത്തിക്കുന്നതിനായി മറ്റൊരു വിമാനം കറാച്ചിയിലേക്ക് അയക്കുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കിയിട്ടുണ്ട്.
പൈലറ്റ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിൽ ഇൻഡിഗോയുടെ 6ഇ-1406 എന്ന വിമാനമാണ് കറാച്ചിയിൽ ഇറക്കിയത്. വിമാനത്തിന്റെ എഞ്ചിന്റെ 2ലാണ് പൈലറ്റ് തകരാര്‍ കണ്ടെത്തിയത്.
രണ്ടാഴ്ചയ്ക്കിടെ സാങ്കേതിക തകരാർമൂലം പാക്കിസ്ഥാനിൽ ഇറക്കുന്ന രണ്ടാമത്തെ വിമാനമാണിത്. ഈ മാസം ആദ്യം ഡൽഹിയിൽനിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കറാച്ചിയിൽ ഇറക്കിയിരുന്നു.
കോക്പിറ്റിലെ ഇന്ധന സൂചക ലൈറ്റ് ശരിയായി പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നായിരുന്നു സ്‌പൈസ് ജെറ്റ് കറാച്ചിയിൽ ഇറക്കേണ്ടി വന്നത്. തുടര്‍ന്ന് മറ്റൊരു വിമാനം ഇന്ത്യയില്‍ നിന്നയച്ചാണ് 138 യാത്രക്കാരെ ദുബായിലേക്കെത്തിച്ചത്.
ജൂൺ 19 മുതൽ സ്‌പൈസ് ജെറ്റിന്റെ വിമാനത്തിൽ സാങ്കേതിക തകരാർ സംഭവിച്ച എട്ട് സംഭവങ്ങളെങ്കിലും ഉണ്ടായതി. ഇതിനെ തുടർന്ന് ജൂലൈ 6 ന് ഡിജിസിഎ സ്‌പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
വിമാനത്തിന്റെ എഞ്ചിനുകളിൽ പ്രകമ്പനം കണ്ടതിനാൽ നേരത്തെ ഇൻഡിഗോ ഡൽഹി-വഡോദര വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടിരുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ഥർ പറഞ്ഞു. ഈ സംഭവത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം നടത്തുകയാണെന്നും അവർ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക