അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനെ, ജിദ്ദയിലെ അൽ സലാമ കൊട്ടാരത്തിൽ സൌദി കിരീടാവകാശി സ്വീകരിച്ചു – വീഡിയോ

ജിദ്ദ വിമാനത്താവളത്തിൽ നിന്നും ജിദ്ദയിലെ അൽ സലാമ കൊട്ടാരത്തിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു.

നേരത്തെ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിൽ എത്തിയ യുഎസ് പ്രസിഡന്റിനെ മക്ക മേഖല ഗവർണർ പ്രിൻസ് ഖാലിദ് അൽ ഫൈസൽ, യുഎസിലെ സൌദി അംബാസഡർ റിമ ബിന്റ് ബന്ദർ എന്നിവർ ചേർന്ന് സ്വീകരിച്ചിരുന്നു.

 

 

 

അൽ സലാമ കൊട്ടാരത്തിൽ ഇന്ന് സൌദി ഭരണാധികാരി സൽമാൻ രാജാവുമായും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും.

 

നാളെ നടക്കുന്ന അറബ് രാജ്യങ്ങളുടെ ഉച്ചകോടിയിലും ബൈഡൻ ബങ്കെടുക്കുന്നതാണ്. പല സുപ്രധാന തീരുമാനങ്ങൾക്കും സാധ്യതയുള്ള ബൈഡൻ്റെ സൌദി സന്ദർശനം ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്. നാളത്തെ ദിവസം പുറത്ത് വരുന്ന സുപ്രധാന തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ആഗോള തലത്തിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ സ്വീകരിക്കുന്ന വീഡിയോ കാണാം

 

രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ സൗദിയിലെത്തി – വീഡിയോ

Share