രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ സൗദിയിലെത്തി – വീഡിയോ
ജിദ്ദ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ സൗദിയിലെത്തി. ജിദ്ദ വിമാനത്താവളത്തിലെത്തിയ ജോ ബൈഡനെ മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനും, യു.എസിലെ സൌദി അംബാസിഡർ റീമ ബിൻത് ബന്ദറും ചേർന്ന് സ്വീകരിച്ചു. ഇസ്രയേലിൽ നിന്ന് നേരിട്ട് ജിദ്ദയിലേക്കാണ് ജോ ബൈഡൻ എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടാൻ സന്ദർശനം സഹായകരമാകുമെന്ന് ജോ ബൈഡൻ പറഞ്ഞു. നാളെ നടക്കുന്ന അറബ് രാജ്യങ്ങളുടെ ഉച്ചകോടിയിലും അമേരിക്കൻ പ്രസിഡണ്ട് പങ്കെടുക്കും.
ജൂലൈ 13ന് അദ്ദേഹം ഇസ്രയേലിലെത്തിയിരുന്നു. പ്രസിഡന്റ് പദവി ഏറ്റെടുത്തശേഷം ബൈഡൻ ആദ്യമായാണു പശ്ചിമേഷ്യ സന്ദർശിക്കുന്നത്. ഇസ്രയേലിന്റെ ഹോളോകോസ്റ്റ് സ്മാരകമായ യാദ് വഷേം ബൈഡൻ സന്ദർശിച്ചു. രണ്ടുദിവസം ജറുസലേമിൽ ഇസ്രയേൽ അധികൃതരുമായി സംവദിച്ചശേഷം അദ്ദേഹം പലസ്തീനിലേക്കു പോയി. പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബൈഡൻ സൌദിയിലെത്തിയത്.
സൌദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ ക്ഷണം സ്വീകരിച്ചാണ് ജോബൈഡൻ്റെ സൌദി സന്ദർശനം. രണ്ട് ദിവസം സൌദിയിൽ ചെലവഴിക്കുന്ന ബൈഡൻ ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും കൂടിക്കാഴ്ച നടത്തും.
സൌദിയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കരാറിൽ ഇരു രാഷ്ട്ര തലവൻമാരും ഒപ്പുവെക്കും. ചരിത്രപരവും തന്ത്രപരവുമായ ബന്ധങ്ങൾ ഇരുരാജ്യങ്ങൾക്കുമിടയിൽ ശക്തിപ്പെടാൻ ബൈഡൻ്റെ സന്ദർശനം സഹായകരമാകും.
ആഗോളതലത്തിൽ എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ എണ്ണ വിതരണം ഉയർത്തുക, ഇസ്രായേൽ പിന്തുണയോടെ ഇറാനെ ചെറുക്കുക, പശ്ചിമേഷ്യയിൽ റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ സ്വാധീനം കുറക്കുക, യമൻ യുദ്ധം അവസാനിപ്പിക്കൽ, സൌദിക്ക് അവകാശപ്പെട്ടതും ഈജിപ്ത് കൈവശപ്പെടുത്തിയതുമായ തിറാൻ സനാഫിർ ദ്വീപുകൾ ഇസ്രായേൽ പിന്തുണയോടെ സൌദിക്ക് തിരിച്ച് നൽകുക തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് സൂചന.
സൽമാൻ രാജാവിൻ്റെ അധ്യക്ഷതയിൽ ശനിയാഴ്ച നടക്കുന്ന അറബ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ ജോ ബൈഡനും പങ്കെടുക്കും. ഉച്ചകോടിയിൽ ജി.സി.സി രാഷ്ട്ര പ്രതിനധികൾക്ക് പുറമെ ജോർദാൻ രാജാവ്, ഈജിപ്ഷ്യൻ പ്രസിഡണ്ട്, ഇറാഖ് പ്രധാനമന്ത്രി തുടങ്ങിയവരും ഉച്ചകോടിയിൽ പങ്കെടുക്കും.
കൂടുതൽ എണ്ണ ശേഖരണം, ഇസ്റായേൽ-സൌദി ബന്ധം കൂടുതൽ ബലപ്പെടുത്തൽ, ഗൾഫ് സഖ്യക്ഷികളെ അതിനായി പ്രേരിപ്പിക്കൽ തുടങ്ങിയ ലക്ഷ്യങ്ങളും ബൈഡൻ്റെ സന്ദർശനത്തിന് പിന്നിലുണ്ടെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വീഡിയോ കാണാം
Watch: Mecca’s Governor Prince Khalid bin Faisal Al Saud and #SaudiArabia’s Ambassador to the United States Princess Reema bint Bandar Al Saud receive #US President #JoeBiden upon his arrival in King Abdulaziz International Airport.https://t.co/BTEW2VgVu1 pic.twitter.com/lr9iOhfL0F
— Al Arabiya English (@AlArabiya_Eng) July 15, 2022
عاجل 🔴
..
لحظة وصول طائرة الرئيس الأميركي جو بايدن إلى جدة .
..#SaudiUSSummit#القمة_السعودية_الأمريكية
–
pic.twitter.com/yKEcWDmXud— خبر عاجل (@AJELNEWS24) July 15, 2022
Pingback: അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനെ, ജിദ്ദയിലെ അൽ സലാമ കൊട്ടാരത്തിൽ സൌദി കിരീടാവകാശി സ്വീകരിച്ചു - വ