മാതാപിതാക്കൾ ഉറക്കികിടത്തിയ മൂന്നര വയസ്സുകാരിക്ക് 5–ാം നിലയിൽനിന്ന് വീണ് ദാരുണാന്ത്യം
മൂന്നര വയസ്സുകാരിക്ക് അഞ്ചാം നിലയിൽനിന്ന് വീണ് ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെ മാതാപിതാക്കൾ പുറത്തുപോയ സമയത്തായിരുന്നു സംഭവം. കുട്ടിയെ ഫ്ലാറ്റിൽ ഉറക്കി കിടത്തി മാതാപിതാക്കൾ പുറത്ത് പോയതായിരുന്നു. ചെന്നൈയിലെ പൂനാംമല്ലിയിലെ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ താമസിക്കുന്ന എ.രവിയുടെ മകള്‍ വിന്‍സിയ അദിതിയെയാണ് അഞ്ചാം നിലയിലെ ഫ്ലാറ്റില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫ്ലാറ്റിനു മുന്‍വശത്തെ റോഡില്‍ ഒരു വഴിയാത്രക്കാരനാണ് കുട്ടിയെ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇയാൾ ഉടൻ തന്നെ ഫാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ വിവരമറിയിക്കുകയായിരുന്നു. ശേഷം ഇരുവരും കുട്ടിയുടെ മതാപിതാക്കളെ വിവരമറിയിച്ചു. മാതാപിതാക്കളും അയൽവാസികളും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അഞ്ചാം നിലയിലെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍നിന്നാണ് കുട്ടി താഴോട്ട് വീഴുകായായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് പെണ്‍കുട്ടി ബാല്‍ക്കണിയില്‍നിന്ന് വീണത്. കുട്ടിയുടെ പിതാവ് എ.രവി മുനിസിപ്പാലിറ്റിയിലെ റവന്യൂ അസിസ്റ്റന്റാണ്. എട്ടു വയസ്സുള്ള മകനെ ഫുട്‌ബോള്‍ പരിശീലനത്തിനു കൊണ്ടുപോകാനായി ഇദ്ദേഹം രാവിലെ ഫ്ലാറ്റിൽനിന്ന് പോയിരുന്നു. പിന്നാലെ രാവിലെ 6.15ഓടെ കുട്ടിയുടെ അമ്മ സിന്ധിയ ഹെറിൻ പ്രഭാതസവാരിക്കായും ഫ്ലാറ്റിൽനിന്ന് ഇറങ്ങി. ഈ സമയത്തെല്ലാം മൂന്നര വയസ്സുകാരി അദിതി ഉറങ്ങുകയായിരുന്നു.
എന്നാല്‍, ഉറക്കമുണര്‍ന്ന പെണ്‍കുട്ടി മാതാപിതാക്കളെ കാണാതിരുന്നതോടെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലേക്കു വരികയായിരുന്നു. തുടര്‍ന്ന് ബാല്‍ക്കണിയിലെ കസേരയില്‍ കയറിയെന്നും ഇതിനിടെ താഴേക്കു വീഴുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക