പെട്ടെന്ന് കാറിൻ്റെ ഡോർ തുറന്നു; ഡോറിൽ ഇടിച്ച് ബൈക്ക് മറിഞ്ഞു; മറ്റൊരു കാർ കയറി യുവാവ് മരിച്ചു

സുൽത്താൻ ബത്തേരിയിൽ റോഡപകടത്തിൽ യുവാവ് മരിച്ചു. ബത്തേരി മാവടി ചെട്ടിയാങ്കണ്ടി റഫീഖ് (47) ആണു മരിച്ചത്. രാവിലെ 10 മണിയോടെയാണു സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ തുറന്ന ഡോറില്‍  ഇടിച്ചു നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

ബത്തേരി-മണിച്ചിറ റോഡില്‍ മണിച്ചിറ അരമനയ്ക്കു സമീപം ഒരു കാർ നിര്‍ത്തിയിട്ടിരുന്നു.  കാറിലെ യാത്രികൻ റോഡിലൂടെ മറ്റുവാഹനങ്ങൾ വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കാതെ പെട്ടെന്ന് കാറിൻ്റെ ഡോർ തുറന്നു. പൊടുന്നനെ അത് വഴി ബൈക്ക് ഓടിച്ച് വരികയായിരുന്ന റഫീഖ് കാറിൻ്റെ ഡോറിൽ ഇടിച്ച് റോഡിൽ വീണു. ഈ സമയത്ത് അത് വഴി വന്ന മറ്റൊരു കാർ റഫീഖിൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!