സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി
തിരുവനന്തപുരം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ജീവകാരുണ്യ പ്രവർത്തകനായ നെടുമങ്ങാട് സ്വദേശി അബ്ദുൽ റഷീദ് (73) ആണ് മരിച്ചത്. റിയാദിലെ കേളി കലാസാംസ്കാരിക വേദി മജ്മഅ യൂനിറ്റ് അംഗമാണ് അബ്ദുൽ റഷീദ്.
നാൽപ്പത് വർഷത്തോളമായി മജ്മഅയിലെ സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. കേളിയുടെ മജ്മഅ യൂനിറ്റ് രൂപീകരണ കാലം മുതൽ സജീവമായ അബ്ദുൾ റഷീദ് ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് മജ്മഅ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ആശുപത്രിയിൽ വെച്ച് ചികിത്സ നടന്ന് വരുന്നതിനിടെ മരിക്കുകയായിരുന്നു.
ഭാര്യ: ഷൈല ബീബി. മക്കൾ: നസർ, സിമി, അഷ്കർ. അൻസീർ മരുമകനാണ്. മൃതദേഹം സൗദിയിൽ സംസ്കരിക്കാനുള്ള നടപടിക്ക് കേളി മലാസ് ഏരിയ ജീവകാരുണ്യ കമ്മിറ്റിയും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയും നേതൃത്വം നൽകിവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക