ഹാജിമാർ ജംറയിലെ കല്ലേറ് കര്‍മം തുടങ്ങി – വീഡിയോ
ഹജ്ജ് തീർഥാടകർക്ക് ഏറ്റവും തിരക്കേറിയ ദിവസമാണ് ഇന്ന്. ഹജ്ജിന്‍റെ പ്രധാന ചടങ്ങുകളിലൊന്നായ ജംറയിലെ കല്ലേറ് കര്‍മം തുടങ്ങി. പിശാചിനെ പ്രതീകാത്മകമായി കണ്ടുകൊണ്ടാണ് ഹാജിമാര്‍ കല്ലേറ് കര്‍മ്മം നിര്‍വ്വഹിക്കുന്നത്. മുസ്ദലിഫയില്‍ നിന്നും മിനായില്‍ തിരിച്ചെത്തിയ തീര്‍ഥാടകര്‍ ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കുന്നത് വരെ തമ്പുകളിലാണ് താമസിക്കുക.
ഇന്നലെ രാത്രി മുസ്ദലിഫയില്‍ താമസിച്ച തീര്‍ഥാടകര്‍ പുലര്‍ച്ചെയോടെ മിനായിലേക്ക് നീങ്ങി തുടങ്ങിയിരുന്നു. പിശാചിന്‍റെ പ്രതീകാത്മക സ്തൂപമായ ജംറയിലെത്തി കല്ലേറ് കര്‍മമാണ് തീര്‍ഥാടകര്‍ ആദ്യം നിര്‍വഹിക്കുന്നത്. ജംറത്തുല്‍ അഖബയില്‍ ഏഴു കല്ലുകളാണ് ഹാജിമാര്‍ എറിയുന്നത്. പ്രവാചകന്‍ ഇബ്രാഹിമിന്‍റെയും മകന്‍ ഇസ്മാഈലിന്‍റെയും ത്യാഗസമ്പൂര്‍ണ്ണമായി ജീവിതം അനുസ്മിരിക്കുന്ന മിനായില്‍ ഹാജിമാര്‍ കല്ലെറിയുന്നത് തങ്ങളുടെ സ്വന്തം ജീവിതത്തിലെ പൈശാചിക പ്രവണതകള്‍ക്കെതിരെയാണ്. കല്ലേറ് കര്‍മം നിര്‍വഹിച്ച് നേര മസ്ജിദുല്‍ ഹറാമിലേക്കാണ് ഹാജിമാര്‍ പോകുന്നത്. ഹജ്ജിന്‍റെ നിര്‍ബന്ധ കര്‍മങ്ങളായ കഅ്ബാ പ്രദക്ഷിണവും സഫ മര്‍വ്വ കുന്നുകള്‍ക്കിടയില്‍ പ്രയാണവും നടത്തും.
തലമുടി കളഞ്ഞ് ബലി കര്‍മവും നിര്‍വഹിച്ച് ഹാജിമാര്‍ നേരെ തമ്പുകളിലേക്ക് മടങ്ങും. ഈ കര്‍മങ്ങളില്‍ മുന്‍ഗണനാ ക്രമങ്ങള്‍ക്ക് മാറ്റം വരുത്താന്‍ അനുവാദമുണ്ട്. ഇതോടെ ഹജ്ജിന്‍റെ ഇഹ്റാം വസ്ത്രം അഴിച്ചുമാറ്റി സാധാരണ വേഷത്തിലേക്ക് മാറും. ഇതോടെ ഹജ്ജിന്‍റെ പ്രധാന ചടങ്ങുകള്‍ അവസാനിക്കും. വരും ദിനങ്ങളില്‍ മിനയിൽ താമസിക്കുന്ന തീര്‍ഥാടകര്‍ ദുൽഹജ്ജ് 11, 12, 13 ദിവസങ്ങളിൽ മൂന്നു ജംറകളിൽ ഏഴു വീതം കല്ലെകളെറിഞ്ഞാണ് തീഥാടകർ മടങ്ങുക. ഇതോടെ ഹജ്ജിന് സമാപനമാവും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജംറയിലെ കല്ലേറ് – വീഡിയോ
🎥#فيديو
حجاج بيت الله الحرام يؤدون رمي جمرة العقبة الكبرى في يوم النحر#عيد_الأضحى_المبارك pic.twitter.com/PTnnibxe5w— إمارة منطقة مكة المكرمة (@makkahregion) July 9, 2022