സൗദിയിൽ മലയാളിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സൌദിയിലെ അല്‍ഖര്‍ജില്‍ മലയാളിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പട്ടാമ്പി  വാരണാംകുര്‍ശ്ശി സ്വദേശി കുjഞ്ഞു മുഹമ്മദ് എന്ന കുഞ്ഞുവാണ് മരിച്ചത്. 33 വയസ്സായിരുന്നു. ഇന്നലെ പുലർച്ചെയാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പിതാവ് തുടങ്ങി വെച്ച കണ്‍സ്ട്രക്ഷന്‍ മേഖലയുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്തുവരികയായിരുന്നു. കലാ കായിക രംഗത്തെ സജീവ  സാന്നിധ്യംകൊണ്ട് ശ്രദ്ധേയനായിരുന്നു. മികച്ച ഫുട്‌ബോള്‍ കളിക്കാരനും നല്ല സംഘാടകനുമായിരുന്നു.

അല്‍ ഖര്‍ജ് നൈറ്റ് റൈഡര്‍സ് ക്ലബ്ബിന്റെ നേതൃ നിരയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ന് (വെള്ളി) നടക്കാനിരുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലേക്കുള്ള ടീമിന്റെ ജേഴ്‌സിയടക്കം ഇദ്ദേഹം ഒരുക്കി വെച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

പുത്തന്‍ പീടിയേക്കല്‍ അലിയാണ് പിതാവ്. ഉമ്മ സുലൈഖ. ഭാര്യ സുല്‍ഫത്ത്. ഹയാന്‍ ഏക മകനാണ്. അബ്ദുല്‍ അസീസ്, ഷഹനാസ് അലി സഹോദരങ്ങളാണ്.

കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നതെന്നും നടപടിക്രമങ്ങൾ പുരോഗമിച്ച് വരുന്നതായും സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share