കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം: നടൻ ശ്രീജിത്ത് രവിയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു
കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. സംഭവത്തിൽ തൃശൂർ വെസ്റ്റ് പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു. ശ്രീജിത്ത് രവിയെ ഇന്നു രാവിലെ കോടതിയിൽ ഹാജരാക്കും. രണ്ടു ദിവസം മുൻപ് തൃശൂരിലെ ഒരു പാർക്കിനു സമീപം വച്ചാണ് പരാതിക്കിടയായ സംഭവമുണ്ടായത്. കുട്ടികള്‍ നൽകിയ പരാതിയിലാണ് അറസ്റ്റ്.
നാലാം തീയതി വൈകിട്ട് 14, 9 വയസുള്ള കുട്ടികള്‍ക്കു മുന്നിലായിരുന്നു നഗ്നതാപ്രദര്‍ശനം. അയ്യന്തോള്‍ എസ്.എന്‍. പാര്‍ക്കിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ തെളിവായി. കറുത്ത കാറിലെത്തിയ ആള്‍ എന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്.
ആളെ പരിചയമുണ്ടെന്ന് കുട്ടികൾ പൊലീസിനോടു പറഞ്ഞിരുന്നു. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ശ്രീജിത്ത് രവിയെ കുട്ടികൾ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. സമാനമായ കേസിൽ മുൻപ് പാലക്കാട്ടുനിന്നും ശ്രീജിത്ത് രവി പിടിയിലായിട്ടുണ്ട്.
മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നും പിറ്റേ ദിവസവും അതേ കുറ്റം ആവര്‍ത്തിച്ചപ്പോഴാണ് പരാതി നല്‍കിയതെന്ന് കുട്ടികളുടെ കുടുംബം പറയുന്നു.
ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചുവെന്നാണ് പോലീസ് പറയുന്നത്. തനിക്ക് തെറ്റുപ്പറ്റി, ഒരു അസുഖമുണ്ട്, അതിന് മരുന്ന് കഴിക്കുന്നുണ്ടെന്ന് പോലീസിനോട് പറഞ്ഞുവെന്നാണ് വിവരം.
കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് േകാടതിയിൽ. പ്രതി മുൻപും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം തെറ്റായ സന്ദേശം നൽകുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷയിൽ തൃശൂര്‍ സിജെഎം കോടതിയില്‍ വാദം പൂർത്തിയായി. നടന് സൈക്കോതെറപ്പി ചികിത്സ നല്‍കുന്നുണ്ടെന്ന് പ്രതിഭാഗം പറഞ്ഞു.

ശ്രീജിത്ത് രവിക്കെതിരേയുള്ള പോക്‌സോ കേസ് ഗൗരവത്തോടെയാണ് താരസംഘടനയായ അമ്മ കാണുന്നത്. പ്രസിഡന്റ് നടന്‍ മോഹന്‍ലാല്‍ സംഘടനാ തലത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
കുട്ടികള്‍ക്ക് നേരേ നഗ്നത പ്രദര്‍ശനം നടത്തിയതിന് ശ്രീജിത്ത് രവിയെ ഇന്ന് രാവിലെയാണ് തൃശൂർ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം തവണയാണ് ഇയാള്‍ സമാനമായ കേസില്‍ അറസ്റ്റിലാകുന്നത്. 2017 ല്‍ പാലക്കാട് വച്ചാണ് ആദ്യ കേസിനാസ്പദമായ സംഭവമുണ്ടായത്. തുടര്‍ച്ചയായി ഇയാള്‍ കുറ്റം ആവര്‍ത്തിക്കുന്നത് താരസംഘടനയ്ക്ക് അപമാനമാണ്. അതുകൊണ്ട് നടപടിയിലേക്ക് പോകുമെന്നാണ് സൂചനകള്‍.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക


