ആഭ്യന്തര തീർഥാകരും മക്കയിലേക്ക് പുറപ്പെട്ട് തുടങ്ങി. നിറഞ്ഞ് കവിഞ്ഞ് കഅബയുടെ മുറ്റവും ഹറം പള്ളിയും – വീഡിയോ

ഹജ്ജ് കർമ്മങ്ങൾക്കായി തീർഥാടകർ നാളെ മിനയിലേക്ക് പുറപ്പെടാനിരിക്കെ മക്കയിലെ ഹറം പള്ളി നിറഞ്ഞ് കവിഞ്ഞു. പുണ്യസ്ഥലങ്ങളിലേക്ക് പുറപ്പെടാനായി തീർഥാടകരെല്ലാം മക്കയിലെത്തിയതോടെ മക്കയിലെ തെരുവുകളിലും തിരിക്ക് വർധിച്ചു.

ഇന്ത്യയിൽ നിന്നും ഹജ്ജ് കമ്മറ്റിക്ക് കീഴിലെത്തിയ തീർഥാർകർക്ക് അസീസയിയിലാണ് താമസം ഒരുക്കിയിട്ടുളളത്. അസീസിയയിൽ നിന്ന് ഹറമിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ഷട്ടിൽ സർവീസുകളാണ് ഏർപ്പെടുത്തിയിട്ടുളളത്. എന്നാൽ ഈ ബസുകൾ ഇന്നത്തോടെ സർവീസുകൾ നിറുത്തും. നാളെ ഹാജിമാരെ ഹജ്ജ് കർമ്മങ്ങൾക്കായി മിനയിലേക്ക് കൊണ്ടുപോകും.

സ്വാകര്യ ഗ്രൂപ്പുകളിൽ ഹജ്ജിനെത്തിയിരുന്ന മലയാളികൾ മദീന സന്ദർശനം പൂർത്തിയാക്കി ഇന്നലെ മുതൽ മക്കയിലെത്തി തുടങ്ങിയിട്ടുണ്ട്. നാളെ രാത്രി ഇവരും മിനയിലേക്ക് പുറപ്പെടും.

സൌദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആഭ്യന്തര തീർഥാകരും ഇന്നലെ മുതൽ മക്കയിലേക്ക് പുറപ്പെട്ടു. കനത്ത സുരക്ഷാ വലയത്തിലാണ് മക്കയും പുണ്യ നഗരികളും. കർശനമായ പരിശോധനകൾ പൂർത്തിയാക്കി മാത്രമേ മക്കയിലേക്ക് പ്രവേശിക്കാനാകൂ.

തീർഥാടകരെല്ലാം മക്കയിൽ എത്തി തുടങ്ങിയതോടെ ഹറം പള്ളിയും പരിസരവും നിറഞ്ഞു കവിഞ്ഞു. ത്വവാഫ് ചെയ്യാനെത്തുന്നവരുടെയു ഉംറ ചെയ്യുന്നവരുടേയും എണ്ണം ഉയർന്നതോടെ കഅബയുട മതാഫും, ഹറം പള്ളിയുടെ മുകൾ നിലയും ത്വവാഫ് ചെയ്യുന്നവരെ കൊണ്ട് തിങ്ങി നിറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീഡിയോ കാണാം

 

Share
error: Content is protected !!