കണ്ടെയ്​നറുകൾ ഇറക്കുന്നതിനിടെ അപകടം: മലയാളി മരിച്ചു

ഖത്തറിൽ വെയർഹൗസിലുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട്​ മുക്കം മണാശ്ശേരി സ്വദേശി  മുത്താലം കിടങ്ങൻതടായിൽ മുഹമ്മദ് എന്ന ബാബുവാണ് മരിച്ചത്. 56 വയസ്സായിരുന്നു. ​ഖത്തറിൽ ഇൻഡസ്​ട്രിയിൽ ഏരിയയിലാണ് സംഭവം. ഗോഡൗണ്ടിൽ വെച്ച് ജോലിക്കിടെ ഞായറാഴ്ച ഉച്ചകഴിഞ്ഞുണ്ടായ അപകടത്തിലാണ് ഇദ്ദേഹം മരിച്ചത്.

ജോലി സ്ഥലത്ത്​ കണ്ടെയ്​നറുകൾ ഇറക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ മുഹമ്മദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹമദ്​ മെഡിക്കൽ കോർപറേഷൻ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

ഭാ​ര്യ: കെട്ടാങ്ങൽ കണ്ടിയിൽ നഫീസ. മ​ക്ക​ൾ: ഷൗക്കത്ത് (സൗദി), ജംഷീറലി (ഖത്തർ), ജുമൈലത്ത് (എൻ.ജി.ഒ കോർട്ടേഴ്സ്), ജംഷീറ (മടവൂർ). മരുമക്കൾ: താജുദ്ദീൻ (എൻ.ജി.ഒ കോർട്ടേഴ്സ്), ഷമീർ (മടവൂർ), ബിസ്‌ന നസ്‌റീൻ (അരീക്കോട്), നസ്‌റീൻ (പാഴൂർ).

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!