മലയാളി ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു

ഭാര്യയോടൊപ്പം ഹജ്ജിനെത്തിയ മലയാളി സൌദിയിലെ മദീനയിൽ മരിച്ചു.  കൊല്ലം കണ്ണനല്ലൂർ കുളപ്പാടം പരേതനായ അലിയാരുകുഞ്ഞ് മുസ്‌ലിയാരുടെ മകൻ അബ്ദുറഹീം മുസ്‌ലിയാർ ആണ് മരിച്ചത്. 62 വയസ്സായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പ്രാർഥന കഴിഞ്ഞിരിക്കവെ താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നെടുമങ്ങാട്, വാമനപുരം, ചടയമംഗലം, പഴയാറ്റിൻകുഴി, പരവൂർ, ഇടവ, ഓയൂർ എന്നിവിടങ്ങളിൽ ഖത്തീബ് ആയും സദർ മുഅല്ലിമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നിലവിൽ കണ്ണനല്ലൂർ ചിഷ്തിയ മദ്റസയിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ച് വരുകയായിരുന്നു. മൃതദേഹം മദീനയിൽ ഖബറടക്കിയതായി ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ഹബീബ. മക്കൾ: മുഹമ്മദ് അനസ്, മുഹമ്മദ് അൻവർ, മുഹമ്മദ് അസ്ഹറുദ്ദീൻ. മരുമകൾ: സൗമി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!