രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫി​സ് ആക്രമിച്ച സംഭവം: എ​സ്.​എ​ഫ്.​ഐ വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി പിരിച്ചുവിട്ടു

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ൽ​പ​റ്റ​യി​ലെ എം.​പി ഓ​ഫി​സ് ത​ക​ർ​ത്ത സം​ഭ​വ​ത്തെ തുടർന്ന് എ​സ്.​എ​ഫ്.​ഐ വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി പിരിച്ചുവിട്ടു. ജില്ല കമ്മിറ്റിയുടെ ചുമതല ഏഴംഗ അഡ്ഹോക് കമ്മിറ്റിക്ക് കൈമാറി. തൃശൂരിൽ ചേർന്ന എ​സ്.​എ​ഫ്.​ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്‍റേതാണ് തീരുമാനം.

ബഫർസോണ് വിഷയത്തിൽ വയനാട് എം.പിയായ രാഹുൽ ഗാന്ധി കാര്യക്ഷമമായ ഇടപെടൽ രാഹുൽഗാന്ധി നടത്തുന്നില്ലെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ പ്രവർത്തകർ, രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലേക്ക്  മാർച്ച് നടത്തിയിരുന്നത്. സംഭവത്തിൽ എ​സ്.​എ​ഫ്.​ഐ വ​യ​നാ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ് ജോ​യ​ൽ ജോ​സ​ഫ്, സെ​ക്ര​ട്ട​റി ജി​ഷ്ണു ഷാ​ജി, മൂ​ന്ന് വ​നി​ത പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ര​ട​ക്കം 29 പേ​ർ റി​മാ​ൻ​ഡി​ലാ​ണ്. എസ്.എഫ്.ഐ മാർച്ച് നടത്തിയതിനെ അന്ന് തന്നെ സിപിഐഎം സംസ്ഥാന കമ്മറ്റി തള്ളി പറഞ്ഞിരുന്നു. കുറ്റക്കാർക്കെതിരെ കർശന നിലപാട് സ്വീകരിക്കുകയും ചെയ്തു.

എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. കെട്ടിടത്തിന്റെ വശങ്ങളിലൂടെ പിടിച്ചുകയറിയ ജനൽ വഴിയടക്കം ഓഫിസിലേക്ക് തള്ളിക്കയറിയ പ്രവർത്തകർ  ഓഫിസിലെ ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തു.

എന്നാൽ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് കെ. അനുശ്രീ വ്യക്തമാക്കിയതും ആക്രമണത്തെ തള്ളിപ്പറഞ്ഞതും ജില്ല നേതൃത്വത്തിന് കനത്ത തിരിച്ചടിയായി.

സംഭവത്തെ തുടർന്ന് ശക്തമായ നടപടി സ്വീകരിക്കാൻ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയോട് സി.പി.എം നിർദേശിച്ചിരുന്നു. ഇതുപ്രകാരം എ​സ്.​എ​ഫ്.​ഐ വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു. സി.പി.എം സംസ്ഥാന നേതൃത്വം ​പ​​​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ, ജി​ല്ല​യി​ലെ എ​സ്.​​എ​ഫ്.​ഐ നേ​താ​ക്ക​ളി​ൽ നി​ന്ന് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ് റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി​. എ​സ്.​എ​ഫ്.​ഐ മാ​ർ​ച്ചി​ൽ പ്ര​വ​ർ​ത്ത​ക​ര​ല്ലാ​ത്ത സ്വ​ത​ന്ത്ര സ്വ​ഭാ​വ​മു​ള്ള​വ​രും പ​ങ്കെ​ടു​ത്തെ​ന്നും ഇ​ത​ട​ക്കം പ​രി​ശോ​ധി​ക്കു​മെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് അ​റി​യി​ച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുകm

 

Share
error: Content is protected !!